Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2026 10:22 pm

Menu

Published on January 13, 2014 at 1:03 pm

സിസിഎല്ലില്‍ മൂന്നാമതും നായകൻ ലാൽ തന്നെ;ആവേശം പകരാൻ മൈഥിലിയും ഭാവനയും

mohanlal-will-continue-as-captain-for-kerala-strickers-in-ccl4

കൊച്ചി:നാലാം സീസണ്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു.ഇത്തവണയും മോഹന്‍ലാല്‍ തന്നെയാണ് ക്യാപ്റ്റന്‍.സ്‌റ്റാര്‍ ബാറ്റ്‌സ്മാന്‍ രാജീവ്‌ പിള്ളയാണ്‌ ഉപനായകന്‍. ആസിഫ്‌ അലിയും ഉണ്ണി മുകുന്ദനുമാണ്‌ ഇത്തവണത്തെ ടീമിലെ പുതിയ മാറ്റങ്ങള്‍.ഭാവനയും മൈഥിലിയുമാണ്‌ ടീമിൻറെ ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍.കഴിഞ്ഞ തവണ ടീമില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഇന്ദ്രജിത്തിൻറെ അഭാവമാണ് ടീമിലെ പ്രധാന മാറ്റം. ഗെയ്ല്‍ കുട്ടപ്പന്‍,മദന്‍ മോഹന്‍ തുടങ്ങിയ വെടിക്കെട്ട് താരങ്ങളും ഇത്തവണ ടീമിനൊപ്പമില്ല.ഭാവനയും മൈഥിലിയുമാണ് ഇത്തവണ ടീമിന് ആവേശം പകരാനായി അംബാസിഡര്‍മാരുടെ വേഷത്തില്‍.ടീമിനെ പരിശീ ലിപ്പിക്കുന്നത് പങ്കജ് ചന്ദ്രസേനനാണ്.ഇടവേള ബാബുവാണ് ടീമിൻറെ മാനേജര്‍.ദൈകിന്‍ അമ്മാസ് കേരള സ്‌ട്രൈക്കേഴ്‌സ് എന്നാണ് ടീമിൻറെ പേര്.ദൈകിനാണ് ഇത്തവണത്തെ മുഖ്യ സ്‌പോണ്‍സര്‍.ജനുവരി 25 ന് മുംബൈയിലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൻറെ നാലാം എഡിഷന് തുടക്കമാകുക.26 ന് ബാംഗ്ലൂരിലാണ് കേരളത്തിൻറെ ആദ്യമത്സരം.ജനുവരി 25 ന്‌ തുടങ്ങുന്ന ലീഗിന്റെ ആദ്യ മത്സരത്തില്‍ മുംബൈ ഹീറോസ്‌ ചെന്നൈ റിനോയെ മുംബൈയില്‍ നേരിടും. ജനുവരി 26 നാണ്‌ കേരള സ്‌ട്രൈക്കേഴ്‌സ് ഇറങ്ങുന്നത്‌.തെലുങ്കു വാരിയേഴ്‌സിനെതിരേ ബംഗലുരുവിലാണ്‌ മത്സരം.ഫെബ്രുവരി 9 ന്‌ കേരളം ചെന്നൈ റിനോയെ നേരിടും.രണ്ടു പുളുകളിലായി എട്ട്‌ ടീമുകളാണ്‌ കളിക്കുന്നത്‌.ഗ്രൂപ്പ്‌ എയില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സ്,കേരളാ സ്‌ട്രൈക്കേഴ്‌സ്,ഭോജ്‌പുരി ദബാംഗ്‌സ്,മുംബൈ ഹീറോസ്‌ എന്നിവര്‍ കളിക്കുമ്പോള്‍ ബി ഗ്രൂപ്പില്‍ തെലുഗു വാരിയേഴ്‌സ്,ചെന്നൈ റിനോസ്‌, വീര്‍ മറാത്ത, ബംഗാള്‍ ടൈഗേഴ്‌സ് എന്നിവര്‍ മത്സരിക്കും.ഫെബ്രുവരി 23 ന്‌ ഹൈദരാബാദിലാണ്‌ ഫൈനല്‍.
ടീം അംഗങ്ങൾ ഇവരാണ്:മോഹൽ ലാൽ(ക്യാപ്റ്റന്‍),നിവിൻ പോളി,മണിക്കുട്ടൻ,വിവേക് ഗോപൻ,ബിനീഷ് കോടിയേരി,പ്രജോദ് കലാഭവൻ,അരുണ്‍ ബെന്നി,സന്തോഷ്‌ സ്ലിബ, രാഗേന്ദു,അർജുൻ നന്ദകുമാർ,ആസിഫ് അലി,ഉണ്ണി മുകുന്ദൻ,റിയാസ് ഖാൻ,സുരേഷ് നായർ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News