Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യം കാത്ത് സൂക്ഷിക്കുന്ന കാര്യത്തിൽ എന്ത് കഠിന പരിശ്രമങ്ങളും നടത്തുന്നയാളാണ് ലാൽ എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും കാണില്ല.സിനിമയില്‍ തന്റെ കഥാപാത്രത്തെ ഭംഗിയാക്കാന്‍ എത്ര കടുത്ത വ്യായാമം ചെയ്യാനും അദ്ദേഹത്തിന് ഒരു മടിയുമില്ലതാനും.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലും വ്യായാമത്തിന്റെ കാര്യത്തില്‍ കണിശക്കാരനാണെന്ന് വ്യകതമാക്കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ലാൽ തന്നെ പുറത്ത് വിട്ട ചിത്രം. സ്വന്തം മകന്‍ അടക്കം രണ്ടു പേരെ തോളിലേറ്റുന്നതിന്റെ ചിത്രമാണ് ലാൽ പോസ്റ്റ് ചെയ്തത്. കൈകള്‍ രണ്ടും നിലത്തൂന്നി കാലുകളില്‍ ബാലന്‍സ് ചെയ്യുന്ന മോഹന്‍ലാലിന്റെ മുകളില്‍ അതേരീതിയില്‍ മോഹനും മോഹന്റെ ശരീരത്തില്‍ പ്രണവും കയറി നില്‍ക്കുന്നതാണ് ചിത്രം . മോഹന്‍ലാലിന്റെ ഈ ചിത്രം നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു. ലക്ഷക്കണക്കിനുപേരാണ് ഇതിനകം തന്നെ താരത്തിന്റെ ഫോട്ടോ ലൈക്ക് ചെയ്യുകയും ഷെയര്‍ചെയ്യുകയും ചെയ്തത്. മലയാളികളുടെ സ്വന്തം അര്‍നോള്‍ഡ് എന്നാണ് ഒരു ആരാധകന്‍ ലാലിനെ വിശേഷിപ്പിച്ചത്. സിനിമാരംഗത്തുള്ളവര്‍ അടക്കം നിരവധി പേര്‍ ലാലിനെ അഭിനന്ദിച്ച് കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.