Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ പ്രിയ താരം ലാലേട്ടൻറെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷൻ പുറത്തിറങ്ങി.തൻറെ ഫേസ്ബുക്ക് പേജിലൂടെ ലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ലാലേട്ടൻ അഭിനയിച്ച ചിത്രങ്ങളുടെ ലിസ്റ്റ്,റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രങ്ങള്‍,ട്രയിലര്‍, വിഡിയോ,ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചുള്ള ഫോട്ടോ ഗ്യാലറി,ലാലിൻറെ കൈവശമുള്ള അപൂര്‍വ്വ കരകൌശല വസ്തുക്കളുടെ ചിത്രങ്ങള്‍ തുടങ്ങി ലാലിനെകുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷൻ വഴി അറിയാവുന്നതാണ്.കൂടാതെ മോഹൻലാലുമായി നിങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കാനും ഇത് വഴി അവസരമുണ്ട്.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആര്‍ക്കും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍ താരത്തിന്റെ ഒഫീഷ്യല്‍ പേജില്‍ നല്‍കിയിരിക്കുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
Leave a Reply