Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 14, 2026 6:13 am

Menu

Published on August 27, 2014 at 4:07 pm

500 ഓളം തിയേറ്ററുകളിൽ മോഹൻലാലിൻറെ ‘പെരുച്ചാഴി’ വെള്ളിയാഴ്ച്ച പ്രദർശനത്തിനെത്തുന്നു

mohanlals-peruchazhi-to-release-in-500-screens

ലോകത്തെമ്പാടുമുള്ള 500 ഓളം തിയേറ്ററുകളിൽ മോഹൻലാൽ നായകനായ ‘പെരുച്ചാഴി’ വെള്ളിയാഴ്ച്ച പ്രദർശനത്തിനെത്തുന്നു. കേരളത്തില്‍ 200 ഓളം തീയേറ്ററുകളില്‍ പെരുച്ചാഴി എത്തുമെന്നാണ് കരുതുന്നത്.അമേരിക്കയില്‍ മാത്രം മുപ്പത്തോളം തീയേറ്ററുകള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിംസും ഫോക്സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ പെരുച്ചാഴിയുടെ അമേരിക്കന്‍ റിലീസ് ഫ്രൈഡേ ഫിലിംസ് നേരിട്ടാണ് ചെയ്യുന്നത്. ചിത്രത്തിൽ ബാബുരാജ്, അജുവര്‍ഗ്ഗീസ്, ജോയിമാത്യു, വിജയ് ബാബു എന്നിവരും വേഷമിടുന്നു. മലയാള സിനിമയുടെ ഏറ്റവും വലിയ റിലീസ് തന്നെയായിരിക്കും ‘പെരുച്ചാഴി’യുടേത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News