Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 7:51 pm

Menu

Published on February 26, 2015 at 3:00 pm

മോഹൻലാലിൻറെ പ്രധാന എതിരാളി ഇപ്പോൾ നിവിൻപോളി

mohanlals-real-challenge-is-nivin-pauly

സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ഏറ്റവും വലിയ എതിരാളിയാണ് യുവനായക നിരയിലെ നിവിൻപോളി. കാരണം മറ്റൊന്നുമല്ല, ലാൽ നായകനായ ‘എന്നും എപ്പോഴും’ എന്ന ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ അതിനെ എതിരിടുന്നത് നിവിന്‍ പോളി നായകനായ ‘ഒരു വടക്കന്‍ സെല്‍ഫിയാണ്’.ഈ രണ്ടു ചിത്രങ്ങളും അടുത്ത മാസം 27 ന് തിയേറ്ററുകളിലെത്തും.

mohanlal's real challenge is nivin pauly1

മോഹൻലാലും മഞ്ജു വാര്യരും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘എന്നും എപ്പോഴും’. സത്യന്‍ അന്തിക്കാട് അണിയിച്ചൊരുക്കുന്ന ഈ ചിത്രം തികച്ചും ഒരു കുടുംബ ചിത്രമാണ്. വനിതാരത്നം മാഗസിൻറെ റിപ്പോർട്ടറായ വിനീത് പിള്ള എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ലാൽ അവതരിപ്പിക്കുന്നത്. അഡ്വ. ദീപയായി മഞ്ജു വാര്യരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.ചിത്രത്തിന് തിരക്കഥ എഴുതുന്നത് രഞ്ജൻ പ്രമോദാണ്.

mohanlal's real challenge is nivin pauly2

നിവിൻപോളിയെ നായകനാക്കി ശ്രീനിവാസൻറെ മകന്‍ വിനീത് ശ്രീനിവാസനും കൂട്ടരും അണിയിച്ചൊരുക്കുന്ന ചിത്രമാണ് വടക്കൻ സെൽഫി. ചിത്രത്തിൽ നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. യുവത്വത്തിന്റെ ആഘോഷമാണ് ചിത്രം. തട്ടത്തിന്‍ മറയത്തില്‍ വിനീതിന്റെ അസോസിയേറ്റ് ആയിരുന്ന പ്രജിത്ത് കാരണവര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തട്ടത്തിന്‍ മറയത്തിലെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.അജുവര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ശ്രാവണ്‍, നീരജ് മാധവ്, വിജയരാഘവന്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് കോട്ടയം, ശ്രീലക്ഷ്മി, ടി. പാര്‍വതി, രേവതി ശിവകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News