Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2025 7:02 pm

Menu

Published on January 7, 2014 at 1:30 pm

എഎസ്‌ഐയുടെ ഭാര്യയെ പീടിപ്പിക്കാൻ ശ്രമിച്ച ഡിവൈ.എസ്. പി അറസ്റ്റിൽ

molestation-case-dysp-arrested

മാനന്തവാടി: എഎസ്‌ഐയുടെ ഭാര്യയും സ്‌കൂള്‍ അദ്ധ്യാപികയുമായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡനശ്രമം നടത്തിയ ഡിവൈഎസ്പി പിടിയില്‍.വയനാട്ടിലെ കല്‍പ്പറ്റ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്. പി. എ ജെ ജോര്‍ജാണ് അറസ്റ്റിലായത്.പുലര്‍ച്ചെ അഞ്ചു മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ ഡിവൈഎസ്പി മോശമായി സംസാരിച്ചെന്ന് അദ്ധ്യാപിക പറഞ്ഞു. അദ്ധ്യാപിക വിവരമറിയിച്ചത് അനുസരിച്ച് കേണിച്ചറ പോലീസ് ഡിവൈഎസ്പിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവതിയും 13 വയസ്സുള്ള മകളും മാത്രമായിരുന്നു വീട്ടുണ്ടായിരുന്നത്.ഡി.വൈ.എസ്.പിയെയും, അദ്ദേഹമെത്തിയ സ്വകാര്യ വാഹനവും മറ്റൊരു ഡ്രൈവറെകൂട്ടി സ്ഥലത്തുനിന്നും മാറ്റുന്നതിനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. എന്നാല്‍ , വീട്ടമ്മ എതിര്‍ത്തതോടെ ജോര്‍ജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.എസ്.പി എച്ച് മഞ്ജുനാഥും മാനന്തവാടി ഡി.വൈ.എസ്.പി കെ.ആര്‍.പ്രേംകുമാറും സ്ഥലത്തെത്തി പരാതി പരിശോധിച്ചു. ജോര്‍ജിന്റെ സുഹൃത്തും സ്ഥിരമായി ശല്യപ്പെടുത്താറുണ്ടന്നും ഇയാള്‍ക്കെതിരെ നല്‍കിയ പരാതികളിലൊന്നും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും വീട്ടമ്മ പരാതിപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News