Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൂസ്റ്റണ്‍ : മൂന്ന് വയസ്സുള്ള മകനെ കാറിലിരുത്തി നൈറ്റ് ക്ലബിലേക്ക് പോയ24 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ കാറില്‍ ഉപേക്ഷിച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റ്.അമേരിക്കയിലെ ഹാരിസ് കൌണ്ടിയിൽ വെച്ച് ഉസ്മ ശൈഖ് എന്ന ഏഷ്യന്‍ വംശജയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കുട്ടിയുമായി നൈറ്റ് ക്ലബിലേക്ക് ചെന്ന യുവതിയോട് സെക്യൂരിറ്റി ജീവനക്കാരന്‍ കുട്ടികളെ പ്രവേശിപ്പിക്കില്ല എന്ന് പറഞ്ഞ് തിരിച്ചയച്ചു.പിന്നീട് തിരികെ വന്ന യുവതി തൻറെ മകനെ സുഹൃത്തിനോടൊപ്പം അയച്ചു എന്ന് പറഞ്ഞു ക്ലബ്ബിനകത്ത് കടന്നു.എന്നാൽ സംശയം തോന്നിയ ജീവനക്കാരൻ കാർ പരിശോധിച്ചപ്പോൾ കാറിൻറെ പിന്‍ സീറ്റില്‍ കുട്ടിയെ കണ്ടെത്തി. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
Leave a Reply