Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുവൈറ്റിൽ കഴിഞ്ഞ ദിവസം പെയ്ത മഴ കണ്ടുനിന്നവരുടെ മനസ്സും പോക്കറ്റും നിറച്ചു. കുവൈറ്റിലെ ജുമൈറ മേഖലയിലാണ് കഴിഞ്ഞ ദിവസം ദശലക്ഷ കണക്കിന് ദിർഹത്തിന്റെ നോട്ടു മഴ പെയ്തത്. വീശിയടിച്ച കാറ്റിനൊപ്പം 500 ദിർഹമിന്റെ നോട്ടുകൾ പറന്ന് വീഴുകയായിരുന്നു. നോട്ടു മഴ ആദ്യം കണ്ടപ്പോൾ അത്ഭുതത്തോടെ നോക്കി നിന്ന ജനങ്ങൾ പിന്നീട് അവ പെറുക്കിയെടുക്കാൻ തുടങ്ങി. ഇതോടെ അവിടം വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് പോലീസെത്തി ആളുകളെ ആട്ടിപ്പായിച്ച ശേഷമാണ് മേഖലയിൽ പിന്നീട് ഗതാഗതം പുനസ്ഥാപിക്കപ്പെട്ടത്. ഇത്രയധികം നോട്ടുകൾ എവിടെ നിന്നാണ് പറന്നു വന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
–
–

–

–

–
–
—
CREDIT : DAILYMAIL UK