Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സുറത്കല്‍: പെണ്‍സുഹൃത്തുക്കളുമായി നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെതിന് യുവാവിനെതിരെ സദാചാര ഗുണ്ടകളുടെ മർദ്ദനം. ഇന്നലെ കര്‍ണാടകയിലെ സുറത്കല്ലിലാണ് സംഭവം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ മുഹമ്മദ് റിയാസ് എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.റിയാസും കൂട്ടുകാരും പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം കോളജില്‍ നിന്നെടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നാലംഗ സംഘം റിയാസിനെ ബലമായി പിടിച്ചുകൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ റിയാസ് പെണ്‍കുട്ടിയെ ചാരിയാണ് നിന്നിരുന്നതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപിയുടെ യുവജന വിഭാഗം അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ് രംഗത്തെത്തിയിട്ടുണ്ട്. ഒരു മുസ്ലീം വിദ്യാര്‍ത്ഥി ഹിന്ദുപെണ്‍കുട്ടികളുടെ കൂടെ നിന്ന് ഫോട്ടോ എടുത്തതാണ് അവരുടെ പ്രശ്‌നമെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഹിന്ദു സംഘടനകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.ഇതേസമയം യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു. മര്‍ദ്ദകര്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഇതൊരു ചെറിയ സംഭവമാണെന്ന് പറഞ്ഞ് നിസാരവത്കരിക്കാനാണ് കോളേജ് പ്രിന്‍സിപ്പാള്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥികള്‍ കോളേജിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായിരുന്നു പ്രിന്‍സിപ്പാളുടെ പ്രതികരണം.
Leave a Reply