Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : കോഴിക്കോട് മുക്കത്ത് സഹോദരങ്ങള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം സംഭവത്തില്‍ കണ്ടാലറിയുന്ന രണ്ടു പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. .കമിതാക്കളെന്നാരോപിച്ചാണ് സഹോദരങ്ങളെ ഒരു സംഘം ആക്രമിച്ചത്.കാരശേരി വലിയപറമ്പ് സ്വദേശി സലാമിനും സഹോദരിക്കും നേരെയാണ് ഒരുസംഘം ആക്രമണം നടത്തിയത്. ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയും സഹോദരനും റോഡരികില്‍ സംസാരിച്ച് നില്ക്കുമ്പോഴായിരുന്നു ആക്രമണം. സ്‌കൂളില്‍ ക്യാമ്പ് കഴിഞ്ഞ് ഇറങ്ങിയ സഹോദരിയെ കൊണ്ടുപോകാന്‍ സൈക്കിളില്‍ എത്തിയതായിരുന്നു സലാം. തലയ്ക്കും മൂക്കിനും പരിക്കേറ്റ സലാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വധശ്രമം , സംഘം ചേര്‍ന്നുള്ള ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വടകര റൂറല്‍ എസ്.പി, പി.എച്ച്. അഷ്റഫിന്‍റെ നിര്‍ദേശൡ അനുസരിച്ച് താമരശേരി ഡിവൈഎസ്പി ജയ്സണ്‍ പി. എബ്രഹാം അന്വേഷണ ചുമതല ഏറ്റെടുത്തു. സലാമിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് നൂറുദ്ദീനുമായി സഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.
–
–
Leave a Reply