Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 6:24 pm

Menu

Published on June 30, 2017 at 10:48 am

പൊലീസില്‍ ക്രിമിനലുകള്‍ കൂടുതല്‍ ഐ.പി.എസ് തലത്തിലെന്ന് ടി.പി. സെന്‍കുമാര്‍

more-criminals-in-ips-level-dgp-tp-senkumar

തിരുവനന്തപുരം: പൊലീസില്‍ കൂടുതല്‍ ക്രിമിനലുകള്‍ ഐ.പി.എസ് തലത്തിലാണെന്നു ഡി.ജി.പി ടി.പി. സെന്‍കുമാര്‍.

പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടിവരുകയാണെന്നും കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിന്റെ പലമടങ്ങ് ക്രിമിനലുകള്‍ ഉന്നതതലത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി സെന്‍കുമാര്‍ ഇന്നു വിരമിക്കും.

താഴെതട്ടില്‍ ഒരു ശതമാനമാണ് ക്രിമിനലുകളെങ്കില്‍ ഐ.പി.എസ് തലത്തില്‍ അത് നാല് ശതമാനം വരെയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കാത്ത ഉദ്യോഗസ്ഥരും സേനയിലുണ്ടെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

പൊലീസില്‍ മാത്രം ജോലി ചെയ്തിട്ടുള്ള ഉദ്യോഗസ്ഥര്‍ കൂപമണ്ഡൂകങ്ങളാണെന്നും സെന്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ പൊലീസ് സേന നല്‍കിയ വിടവാങ്ങല്‍ പരേഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരമിച്ചശേഷം പൊതുരംഗത്തു തന്നെ ഉണ്ടാകുമെന്നും സെന്‍കുമാര്‍ സൂചിപ്പിച്ചു. സത്യസന്ധമായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുക. മറ്റൊരു മനുഷ്യന്റെ വേദനയും പ്രയാസവും കണ്ട് തീരുമാനമെടുക്കണം. ഇത്ര സമയത്തിനുള്ളില്‍ ഒരു കേസിലും പ്രതിയെ പിടിക്കണം എന്നൊന്നുമില്ല. ഇതൊന്നും ഒരു നിയമവും അനുശാസിക്കുന്നില്ല. ഇല്ലാത്ത പ്രതിയെ ഉണ്ടാക്കുന്നതിന് കൂട്ടുനില്‍ക്കരുത്. കേസിനെ സംബന്ധിച്ച് പത്രങ്ങളില്‍ എങ്ങനെ വാര്‍ത്തവരുന്നു എന്നതല്ല പ്രധാനം. കോടതിയില്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്, സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News