Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2026 7:08 pm

Menu

Published on April 16, 2014 at 5:33 pm

ദക്ഷിണ കൊറിയയില്‍ 474 യാത്രക്കാരുമായിപോയ കപ്പൽ മുങ്ങി;2 മരണം

more-news-for-2-dead-many-unaccounted-as-rescuers-scramble-to-sinking

സിയോള്‍: ദക്ഷിണകൊറിയയുടെ തലസ്ഥാനമായ സിയോളില്‍ നിന്നും ജേജു ദ്വീപിലേക്ക് യാത്രതിരിച്ച യാത്രാ കപ്പല്‍ മുങ്ങി രണ്ട് പേര്‍ മരിച്ചു.470 യാത്രക്കാരുമായി ഇന്‍ഹിയോണില്‍ നിന്നും ജേജുവിലേക്കുപുറപ്പെട്ട സെവോള്‍ എന്ന് പേരുള്ള യാത്രാക്കപ്പലാണ് മുങ്ങിയത്.നൂറിലേറെ പേരെ കാണാതായും അധികൃതര്‍ അറിയിച്ചു.മുങ്ങിയ കപ്പലില്‍ നിന്നും ഇതുവരെ 368 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.കൊറിയയുടെ തീരത്ത് നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ജെജു ദ്വീപിലേക്ക് വിദ്യാര്‍ത്ഥികളുമായി പോയ കപ്പലാണ് അപകടത്തില്‍പെട്ടത്. ദക്ഷിണ കൊറിയയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്തായിരുന്നു അപകടം. വിദ്യാര്‍ഥികളായിരുന്നു കപ്പലിലെ യാത്രക്കാരില്‍ ഭൂരിപക്ഷവും. കപ്പലില്‍ നിന്നും ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News