Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:57 am

Menu

Published on November 9, 2013 at 10:36 am

ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റ്:100 മരണം

more-than-100-dead-after-typhoon-batters-philippines

മനില:ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച ഹയാന്‍ ചുഴലിക്കാറ്റില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു.വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വ്യാപകമായി തകര്‍ന്നിരിക്കുകയാണ്.പലയിടത്തും മണ്ണിടിച്ചിലുണ്ടായതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരുമെന്നാണ് സൂചന.ലോകത്ത് ഈ വര്‍ഷം വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റാണിത്.ചുഴലിക്കാറ്റ് നാശംവിതച്ച ലെയ്റ്റ് ദ്വീപിലെ ടാക്ലോബാന്‍ നഗരത്തിലാണ് നൂറോളം പേര്‍ മരിച്ചതെന്ന് ഫിലിപ്പീന്‍സ് സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ജോണ്‍ ആന്‍ഡ്രൂസ് പറഞ്ഞു.രാദേശിക സമയം രാവിലെ 4.40 നാണ് കൊടുങ്കാറ്റ് ഫിലിപ്പീന്‍സ് തീരത്ത് ആഞ്ഞടിച്ചത്.മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തിലാണ് ഫിയാന്‍ തീരത്ത് അണഞ്ഞത്.ഇപ്പോഴും മണിക്കൂറില്‍ 235 കിലോമീറ്ററിലേറെ വേഗത്തില്‍ കാറ്റ് വീശുന്നുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അധികൃതര്‍ 7.5 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.രാജ്യത്തെ 13 വിമാനത്താവളങ്ങളും അടച്ചു.വൈദ്യുതിനിലയങ്ങളും അടച്ചുപൂട്ടിയതോടെ രാജ്യം പൂര്‍ണമായും ഇരുട്ടിലായി.വാര്‍ത്താവിനിമയ സംവിധാനങ്ങളും നിലച്ചു.കിഴക്കന്‍ സമര്‍,ലെയ്റ്റ്, ബൊഹോള്‍,സെബു, ഇലോയ്‌ലോ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്.കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കാവും ഉരുള്‍പൊട്ടലുമുണ്ടായി. ശനിയാഴ്ച ഫിലിപ്പീന്‍സ് തീരം കടക്കുന്ന ഹയാന്‍ വിയറ്റ്‌നാമിലോ ചൈനയിലോ ആഞ്ഞടിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.ഫിലിപ്പീന്‍സിന്‍െറ കിഴക്കന്‍ തീരത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.കാറ്റില്‍ തകര്‍ന്നുവീണ മരങ്ങളും വൈദ്യുതി ലൈനുകളും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുതുടങ്ങിയതായി ഗവര്‍ണര്‍ റോജര്‍ മെര്‍കാഡോ ട്വിറ്ററിലൂടെ അറിയിച്ചു.ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന മേഖലയിലെ സ്കൂളുകള്‍ക്കും ഓഫിസുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ഫിലിപ്പീന്‍സ് എയര്‍ലൈന്‍സും സെബു പസഫിക് സര്‍വീസുകളും റദ്ദാക്കി.പല വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്.ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കനത്ത കാര്‍മേഘം മൂടിയതും നിര്‍ത്താതെ പെയ്യുന്ന മഴയും സുരക്ഷാ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Loading...

Leave a Reply

Your email address will not be published.

More News