Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്ക് : അമേരിക്കയിൽ മകനെ വധിച്ച അമ്മയെ മാൻഹാട്ടൻ സുപ്രീംകോടതി 18 വർഷം തടവിന് ശിക്ഷിച്ചു.ഗിഗി ജോർദൻ എന്ന 54കാരിയെയാണ് കോടതി ശിക്ഷിച്ചത്. എട്ടു വയസുകാരനായ മകൻ ജൂഡ് മിറയെ ഹോട്ടൽ മുറിയിൽ വിഷം നൽകി കൊന്നതിനാണ് ശിക്ഷ. മകനെ ലൈംഗിക പീഡനങ്ങളിൽ നിന്ന് രക്ഷിക്കാനാണ് കൊന്നതെന്നായിരുന്നു ഗിഗിയുടെ വാദം.
മകനെ കൊന്ന ശേഷം ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നാൽ പരാജയപ്പെടുകയായിരുന്നു. മകനെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്ന പിതാവിൽ നിന്ന് രക്ഷിക്കാനാണ് ഇത് ചെയ്തതെന്നാണ് ഗിഗി പറയുന്നത്.
ലോകത്ത് എന്തിനെക്കാളും ഞാൻ ജൂഡിനെ സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ ഞാൻ വിശ്വസിക്കുന്നു അവന് അവിശ്വസനീയമായ ക്രൂരപീഡനങ്ങൾ അനുഭവിച്ച് മരിക്കേണ്ടി വരും- ഗിഗി പറഞ്ഞു.
അതേസമയം ഗിഗിയുടെ കഥ വിശ്വസനീയമല്ലെന്ന് വാദം കേട്ട ജഡ്ജ് അറിയിച്ചു. വിശ്വസനീയമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജഡ്ജി പറഞ്ഞു. ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായും ജഡ്ജി വിലയിരുത്തി.