Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയുടെ വലിയൊരു ഭാഗം അടര്‍ന്നുപോയതായി പര്‍വ്വതാരോഹകര്‍. ബ്രിട്ടീഷ് പര്യവേക്ഷകനായ ടിം മൊസെദാലെയാണ് ഹിലരി സ്റ്റെപ്പ് അടര്‍ന്നതായി സ്ഥിരീകരിച്ചത്. ഇതുതെളിയിക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
1953ല്‍ ആദ്യമായി എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലരിയും, ടെന്‍സിങ് നോര്‍ഗെയും കാല്‍കുത്തിയ ഭാഗമാണ് അടര്‍ന്നുപോയതായി കണ്ടെത്തിയിരിക്കുന്നത്. ഹിലരി സ്റ്റെപ്പ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 2015ല്‍ നേപ്പാളില്‍ ഉണ്ടായ വന്‍ഭൂകമ്പത്തെ തുടര്‍ന്നാണ് ഈ ഭാഗം അടര്‍ന്നുപോയതെന്നാണ് പര്‍വതാരോഹകര്‍ കരുതുന്നത്.
എവറസ്റ്റിന്റെ തെക്കുകിഴക്ക് ഭാഗത്തായി 12 മീറ്ററോളം ഉയരമുള്ള പാറയാണ് അടര്‍ന്നുപോയിരിക്കുന്നത്. ഈ ഭാഗം അടര്‍ന്നുപോയതായുള്ള സംശയം മുമ്പ് ഉയര്‍ന്നിരുന്നുവെങ്കിലും മഞ്ഞുമൂടിയ അവസ്ഥയിലായിരുന്നതിനാല്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞവര്‍ഷമാണ് ഹിലരി സ്റ്റെപ്പ് അടര്‍ന്നുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയത്. ഇത് സ്ഥിരീകരിക്കാന്‍ പലശ്രമങ്ങളും നടന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 8,790 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെങ്കുത്തായ ഈ ഭാഗമാണ് എവറസ്റ്റ് കീഴടക്കാനായി പര്‍വതാരോഹകര്‍ക്ക് അവസാനം കടന്നുപോകേണ്ടത്. എവറസ്റ്റില്‍ നിന്ന് തിരികെ ഇറങ്ങാന്‍ സഹായിക്കുന്ന ഈ ഭാഗം അടര്‍ന്നുപോയത് പര്‍വതാരോഹകരെ കൂടുതല്‍ അപകടത്തിലാക്കുമെന്നാണ് മുന്നറിയിപ്പ്.
മുകളിലേക്കെത്താന്‍ പര്‍വതാരോഹകര്‍ക്ക് ഇതുമൂലം കൂടുതല്‍ സമയം കടുത്ത തണുപ്പില്‍ കാത്തിരിക്കേണ്ട സാഹചര്യമാണ് ഉണ്ടാക്കുക.
Leave a Reply