Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 8:55 am

Menu

Published on June 23, 2014 at 2:55 pm

ഒരു ശരാശരി ചിത്രം….’Beware Of Dogs’…..!!! (Movie Review)

movie-review-beware-of-dogs

വിഷ്ണു പ്രസാദ്‌ സംവിധാനം നിർവഹിക്കുന്ന ‘Beware Of Dogs’ ഒരു എറ്റർറ്റൈന്മെന്റ് സിനിമയാണ്. യുവാക്കളെ ലക്ഷമാക്കി ഇറങ്ങിയ ചിത്രത്തിൽ ഡോമിനിക്, ഉമ്മൻ, ഒമാനകുട്ടൻ, ഗൗതം, സണ്ണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. തൊഴിൽരഹിതരായ ഇവർ ഒരു വീടിന്റെ ഒന്നാം നിലയിൽ വാടക താമസക്കാരാണ്. വാടകയും മറ്റു ചിലവുകളും കൊണ്ടുപോകാൻ പാട് പെടുന്ന ഇവർ ചിത്രത്തിന്റെ പകുതിയിൽ വെച്ച് കള്ളക്കടത്ത് സംഘത്തിന്റെ കൂടെ ആകുന്നു. അതിൽ അബദ്ധവശാൽ പെട്ടുപോകുന്ന യുവാക്കളും അവരുടെ ജീവിതം അതോടെ തകിടം മറയുന്നതുമാണ് കഥാസാരം.
ചിത്രത്തിൻറെ ആദ്യ പകുതി തൊഴിൽ രഹിതരായ യുവാക്കളും അവരുടെ ജീവിതവുമാണ് കാണിക്കുന്നത്. അതിശയോക്തിപരമായ ദൃശ്യ വിരുന്ന് ഒന്നും ഇല്ലെങ്കിലും ചിത്രത്തിലെ കൊച്ചു കൊച്ചു തമാശകളും മറ്റും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.
രണ്ടാം പകുതിയിൽ യുവാക്കൾ കള്ളക്കടത്ത് സംഘത്തിന്റെ പിടിയിലാകുന്നതോടെ കഥയോടുള്ള അടുപ്പം ഇല്ലാതാകുന്നതായാണ് പ്രേക്ഷകർക്ക് തോന്നുന്നത്. പ്രശ്നങ്ങളിൽ ചെന്ന് ചാടുന്ന യുവ തലമുറയ്ക്ക് മുൻപിൽ പ്രശ്നങ്ങളിൽ അകപ്പെട്ട ഈ 4 യുവാക്കളുടെ കഥ ഒരു ഗുണപാഠം എന്ന നിലയ്ക്കും ചിത്രത്തെ പറയാം.
ചിത്രത്തിൽ ശേഖർ മേനോന്റെ ഓമനക്കുട്ടൻ എന്ന കഥാപാത്രം ഏറെ ഗുണം ചെയ്തിട്ടുണ്ട്. കഥാപാത്രത്തിന്റെ സ്വഭാവശൈലി തന്നെയാണ് ചിത്രത്തിൽ കൂടുതലും തമാശ ഉണർത്തുന്നത്. വിൽ‌സണ്‍ ജോസഫ്‌ തരക്കേടില്ലാത്ത കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ സഞ്ജു ശിവറാം തന്റെ ഗായക വേഷം അത്യാവശ്യം നല്ല നിലയ്ക്ക് തന്നെ അവതരിപ്പിച്ചു. ശ്രീശാന്ത്‌ പരിഹാസ ഹാസ്യങ്ങളെ ആവർത്തിച്ചത് ആവർത്തനവിരസതയുളവാക്കുന്നുണ്ട്. സുനിൽ സുഖദയുടെ പ്രകടനം മോശമില്ലാത്ത രീതിയിൽ കടന്നു പോയി. ചിത്രത്തിലെ പെണ്‍കഥാപാത്രങ്ങൾ ഒക്കെ നിരാശപ്പെടുത്തുന്നവയാണ്. ചിത്രത്തിൽ മനോജ്‌.കെ.ജയനും ദിനേശ് പ്രഭാകരും നല്ല പ്രകടനം തന്നെ കാഴ്ച്ച വെച്ചിട്ടുണ്ട്.
വിഷ്ണു പ്രസാദിന്റെ സംവിധാന മികവു ചിത്രത്തിൽ കാണാൻ പറ്റുന്നുണ്ട്. കഥയുടെ ക്ലൈമാക്സ്‌ മുൻകൂട്ടി തന്നെ പ്രേക്ഷകന് മനസിലാക്കുവാൻ പറ്റുന്ന ഒന്നായിരുന്നു എന്നത് ചിത്രത്തിൻറെ ഒരു പ്രധാന കുറവാണ്. ചിത്രത്തിലെ ട്വിസ്റ്റ്‌ ഒട്ടും ആകർഷണത തോന്നിക്കുന്നില്ല.ഗാനങ്ങൾ ശരാശരി മൂല്യമുള്ളവയായതിനു പ്രധാന ഘടകം അതിന്റെ എഡിറ്റിംഗ് പാളിച്ചകൾ തന്നെ ആണ്.
അങ്ങനെ ആകെ മൊത്തം നോക്കുമ്പോൾ കളിയും തമാശയും ഒക്കെകൊണ്ട് ആസ്വാദ്യകരമായ ഒരു സാമാന്യ ചിത്രമാണെന്ന് പറയാം.


Beware Of Dogs is a youth oriented movie, in which Srinath Bhasi and Aavana have been appeared in the leading roles.
Beware Of Dogs is about five friends who were staying in the upstairs of a retired headmaster. They always created troubles to the aged house owner. Once they happened to be landed in an issue, which forced them to search another place and thus proceeded to Pondicherry. The things were further worsened when they landed in Pondicherry.What happened next and how they escaped from those problems form the main theme of the movie story.
Altogether, the film is an annoying blunder one which has been tried hard to feel as a comic entertainer.
Beware Of Dogs is written and directed by the youngster Vishnuprasad while its producer is Rajeev Menon. Cinematography of the movie is handled by Mahesh Raj whereas Music by Bijibal. In addition to Srinath Bhasi and Avana other castings in the movie are Manoj K Jayan, Simhaa, DJ. Sekhar Menon, Sanju Shivaram, Abhirami Suresh etc.
The movie is released in all leading theaters in Kerala on June 20th 2014.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News