Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മിസ്റ്റർ ഫ്രോഡ്’ മെയ് 15 ന് തിയേറ്ററുകളിലെത്തും. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.ഇതോടെ ചിത്രവുമായി ബന്ധപ്പെട്ട് മലയാള സിനിമ മേഖലയിൽ ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി.മിസ്‌റ്റര്‍ ഫ്രോഡ് റിലീസ് ചെയ്‌തില്ലെങ്കില്‍ ഏപ്രില്‍ എട്ടിന്‌ശേഷം മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യില്ലെന്ന് ഫെഫ്‌ക നേരത്തെ പറഞ്ഞിരുന്നു.മെയ് 14 ന് നടക്കുന്ന എക്‌സിക്യൂട്ടീവിലേ ചിത്രത്തിൻറെ റിലീസിന് അംഗീകാരം നൽകാൻ കഴിയൂ എന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞു. ചിത്രത്തിൻറെ നിർമ്മാതാവിനും വിതരണക്കാര്‍ക്കും നഷ്ടമുണ്ടാകാതിരിക്കാനാണ് റിലീസ് ചെയ്യാൻ അനുവദിക്കുന്നതെന്നും ചര്‍ച്ചയ്‌ക്ക് തയ്യാറാകുന്നതുവരെ ബി ഉണ്ണികൃഷ്‌ണന്റെ ചിത്രങ്ങള്‍ക്കുള്ള വിലക്ക് തുടരുമെന്നും തിയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു. ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് അമ്മ, ഫെഫ്ക സംഘടനകള്‍ മാറി നിന്നത് ബി ഉണ്ണികൃഷ്ണന്റെ പ്രേരണകൊണ്ടാണെന്നാരോപിച്ചാണ് മിസ്റ്റര്‍ ഫ്രോഡ് റിലീസ് ചെയ്യേണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനമെടുത്തിരുന്നത്.
Leave a Reply