Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 3:59 am

Menu

Published on July 12, 2017 at 10:28 am

നടിയെ ആക്രമിച്ച കേസ്; മുകേഷിനെ ചോദ്യം ചെയ്യും

mukesh-will-be-questioned-actress-attack-case

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും എം.എല്‍.എയുമായ മുകേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ദിലീപിന്റെ അനുജന്‍ അനൂപിനേയും നാദിര്‍ഷയേയും ദിലീപുമായി അടുപ്പമുള്ള മറ്റുചിലരെയും ഇന്ന് ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ ഗൂഢാലോചന നടന്ന സമയത്ത് മുഖ്യപ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നതിനാലാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്. ദിലീപ് നായകനായ ‘സൗണ്ട് തോമ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇതിനുപുറമേ 2013ലെ അമ്മ ഷോയുടെ സമയത്ത് മുകേഷിന്റെ ഡ്രൈവറായി സുനി എത്തിയിരുന്നു.

ദിലീപുമായി സുനി അടുത്തതും ആദ്യ ഗൂഢാലോചന നടന്നതും ഇക്കാലത്താണ്. ഈ സാഹചര്യത്തിലാണ് മുകേഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

തന്റെ ഡ്രൈവറായി ഒന്നര വര്‍ഷത്തോളം പ്രവര്‍ത്തിച്ച പള്‍സര്‍ സുനിയെ പിന്നീട് മുകേഷ് ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. സുനിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നുമായിരുന്നു മുകേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

അതേസമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും നാദിര്‍ഷയും കേസില്‍ പ്രതികളാകുമെന്നും സൂചനയുണ്ട്. അനൂപ് പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 14ന് ഏലൂരില്‍ വെച്ചാണ് ഇരുവരും നേരിട്ട് കണ്ടതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

നാദിര്‍ഷയും ദിലീപും തമ്മിലുള്ള ഫോണ്‍കോളുകളിലും പൊലീസിന് സംശയമുണ്ട്. ഒരു ദിവസം മൂന്ന് തവണ പള്‍സര്‍ സുനി നാദിര്‍ഷായെ വിളിച്ചിട്ടുണ്ട്. ഇത് സംസാരിക്കാന്‍ നാദിര്‍ഷാ ദിലീപിനെ വിളിച്ചിട്ട് 28 മിനുട്ടോളം സംസാരിച്ചിട്ടുണ്ട്. അന്നേ ദിവസം തന്നെ നാദിര്‍ഷാ വിഷ്ണുവിനെയും വിളിച്ചതിനുള്ള തെളിവുകള്‍ പൊലീസിന്റെ കൈവശമുണ്ട്. ഈ സാഹചര്യത്തിലാണ് നാദിര്‍ഷ, അപ്പുണ്ണി എന്നിവരെ പൊലീസ് ചോദ്യംചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News