Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുമളി : കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 134 അടിയായി ഉയര്‍ന്നു.അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരദേശമേഖലകളില്‍ ഏഴു കണ്ട്രോള്‍ റൂമുകള്‍ തുറന്നതായി അധികൃതര്‍ അറിയിച്ചു. മഴ ഇനിയും തുടർന്നാൽ ഡാം നിറയും.ഈ സാഹചര്യത്തില്‍ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഈ അവസ്ഥയിൽ തീരദേശ മേഖലകളില്‍ ഉള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.
Leave a Reply