Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഞായറാഴ്ച നടന്ന രണ്ട് സ്‌ഫോടനങ്ങളില്‍ 45 പേര്‍ മരിച്ചു.തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയിലെ ഷിയ ആരാധനാലയത്തിന് സമീപം ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തിലാണ് 28 പേർ മരിച്ചത്.പെഷവാറില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 17 പേരും മരിച്ചു.ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പാകിസ്താന്‍ സന്ദര്‍ശനത്തിനിടെയാണ് സ്‌ഫോടനങ്ങള്‍ നടന്നത്.ഷിയാ ആരാധനാലയത്തില്‍ കടന്നുകയറാന്‍ ശ്രമിച്ച ചാവേറാണ് ക്വറ്റയില്‍ സ്‌ഫോടനം നടത്തിയത്. 50 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഒന്‍പത് സ്ത്രീകളും അഞ്ച് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.നിര്‍ത്തിയിട്ടിരുന്ന കാറിലാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. നിരവധി വാഹനങ്ങളും കച്ചവട സ്ഥാപനങ്ങളും തകര്‍ന്നു.
Leave a Reply