Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:31 pm

Menu

Published on May 29, 2013 at 4:57 am

ഐപിഎല്‍ വാതുവയ്പപ്പ് : ഹര്‍ഭജന്‍ സിങ്ങിനെ ചോദ്യം ചെയ്യും

mumbai-cops-may-quiz-harbhajan-singh

മുംബൈ. ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് ഹര്‍ഭജന്‍ സിങ്ങിനെ ചോദ്യം ചെയ്തേക്കും കൂടാതെ    ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മൂന്നു കളിക്കാരെയും ചോദ്യം ചെയ്തേക്കും. വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുരുനാഥ് മെയ്യപ്പനുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

ഒത്തുകളിക്കുന്നതിന് മെയ്യപ്പനും വിന്ദു ധാരാസിങ്ങും ഈ താരങ്ങളെ സ്വാധീനിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചെന്നൈയിലെ ഹോട്ടല്‍ വ്യവസായി വിക്രം അഗര്‍വാളിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കളിക്കാര്‍ക്കും വാതുവയ്പുകാര്‍ക്കും ഇടയിലെ മുഖ്യകണ്ണി ഇയാളെന്നാണ് സംശയിക്കുന്നത്.

അതേസമയം   ഗുരുനാഥ് മെയ്യപ്പന്റെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. കഴിഞ്ഞ അഞ്ചു ദിവസമായി പൊലീസ് കസ്റ്റഡിയിലുള്ള മെയ്യപ്പനെ വിന്ദു ധാരാസിങ്ങിനൊപ്പവും നേരത്തെ അറസ്റ്റിലായ ഹവാലാ ഇടപാടുകാരന്‍ അല്‍പേഷ് പട്ടേലിനൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. വാതുവയ്പ്പില്‍ മെയ്യപ്പന്‍ പങ്കാളിയായതിന് നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News