Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 7:02 pm

Menu

Published on January 8, 2014 at 10:09 am

മഹാരാഷ്ട്രയില്‍ ട്രെയിനിന് തീപിടിച്ച് 9 മരണം

mumbai-dehradun-express-catches-fire-9-killed

മുംബൈ: മഹാരാഷ്ട്രയിലെ താനെയ്ക്കടുത്ത് തീവണ്ടിക്ക് തീപിടിച്ച് ഒരു സ്ത്രീയടക്കം ഒന്‍പത് പേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. ബാന്ദ്ര-ഡെറാഡൂണ്‍ എക്സ്പ്രസാണ് ധഹാനു റോഡ് റെയില്‍വേ സ്റ്റേഷനടുത്ത് അപകടത്തില്‍പ്പെട്ടത്.ബാന്ദ്രയില്‍ നിന്ന് ഡെഹറാഡൂണിലേയ്ക്ക് പോവുകയായിരുന്ന വണ്ടിയുടെ സ്ലീപ്പര്‍ കോച്ചുകളായ എസ് 3, എസ് 4, എസ് 5 എന്നിവയ്ക്കാണ് തീപിടിച്ചത്. എസ് 3യിലാണ് ആദ്യം തീ കണ്ടത്.അത് പിന്നീട് മറ്റ് കോച്ചുകളിലേയ്ക്കും പടരുകയായിരുന്നു. മൂന്ന് കോച്ചുകളും പൂര്‍ണമായി കത്തിനശിച്ചു. തീപ്പിടിത്തത്തെത്തുടര്‍ന്ന് ഉയര്‍ന്ന പുകയില്‍ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു.അഗ്നിശമന സേനയെത്തി തീയണച്ച് ഈ ബോഗികളിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷിച്ച് മറ്റു ബോഗികളിലേയ്ക്ക് മാറ്റി.തുടര്‍ന്ന് അഞ്ചു മണിയോടെ ഡെഹറാഡൂണിലേയ്ക്കുള്ള യാത്ര തുടര്‍ന്നു. തീപ്പിടിത്തത്തിൻറെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഓടുന്ന തീവണ്ടിയ്ക്ക് തീ പിടിക്കുന്നത്. ഡിസംബര്‍ 28ന് ആന്ധ്രപ്രദേശിലെ അനന്തപുരത്ത് ഓടുന്ന തീവണ്ടിക്ക് തീപ്പിടിച്ച് 26 പേരാണ് മരിച്ചത്.65 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടായിരുന്നു അന്ന് അപകട കാരണം.
ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ : 022-23011853, 022-23007388

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News