Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 5:46 pm

Menu

Published on September 6, 2017 at 12:42 pm

വയറുവേദന കാരണം ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 750 ഗ്രാം മുടി

mumbai-doctors-remove-750-grams-of-hair-from-womans-stomach

മുംബൈ: സ്വന്തം മുടി തിന്നുന്ന വിചിത്ര സ്വഭാവമുള്ള യുവതിയുടെ വയറിനുള്ളില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 750 ഗ്രാം മുടി.

ഒരാഴ്ച മുന്‍പ് ഗുരുതരമായ വയറുവേദനയെ തുടര്‍ന്നാണ് 20കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാത്രമല്ല കഴിഞ്ഞ ചില മാസങ്ങളായി പെണ്‍കുട്ടിയുടെ ഭാരം ക്രമാതീതമായി കുറഞ്ഞുവരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആശുപത്രിയില്‍ എത്തുമ്പോള്‍ 30 കിലോയായിരുന്നു യുവതിയുടെ ഭാരം.

തുടര്‍ന്ന് യുവതിയെ സിടി സ്‌കാനിന് വിധേയമാക്കുകയായിരുന്നു. ഇതിലാണ് വയറ്റില്‍ മുടിയിരിക്കുന്ന കാര്യം വ്യക്തമായത്. മഹാരാഷ്ട്രയിലെ ഘാട്കോപ്പര്‍ രാജ്വാഡി ആശുപത്രിയിലായിരുന്നു സംഭവം. അത്യപൂര്‍വമായ റാപുന്‍സല്‍ സിഡ്രമാണ് ഈ യുവതിയുടെ പ്രശ്നമെന്നും, മെഡിക്കല്‍ റിക്കാര്‍ഡുകളില്‍ 88 പേരില്‍ മാത്രമാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാല്‍, മകളുടെ വയറിനുള്ളില്‍ ഇത്രയും മുടി കണ്ടതിന്റെ ഞെട്ടലിലാണ് യുവതിയുടെ അമ്മ. തന്റെ വയറിനുള്ളില്‍ ഒരു മുഴയുണ്ടായിരുന്നെന്നും ഇപ്പോള്‍ സുഖം തോന്നുന്നെന്നുമായിരുന്നു ശസ്ത്രക്രിയയ്ക്കു ശേഷം പെണ്‍കുട്ടിയുടെ പ്രതികരണം.

വയറിനുള്ളില്‍ മുടി നിറഞ്ഞിരുന്നതിനാല്‍ ഭക്ഷണം പോലും കഴിക്കാന്‍ കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു യുവതി. മാത്രമല്ല കുടലുകളിലും മുടിയുണ്ടായിരുന്നതായും ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍ ഭരത് കമ്മത്ത് അറിയിച്ചു.

ചെറുകുടല്‍ വരെ എത്തിയ മുടി ആകെ 103 സെന്റീമീറ്റര്‍ നീളത്തിലാണ് കണ്ടെത്തിയത്. വര്‍ഷങ്ങളായി ഈ യുവതി മുടി കഴിച്ചുവരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News