Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:46 am

Menu

Published on May 16, 2015 at 1:00 pm

സണ്ണി ലിയോണിനെതിരെ പരാതിയുമായി വീട്ടമ്മ

mumbai-housewife-files-obscenity-case-against-actress-sunny-leone

മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ പരാതിയുമായി വീട്ടമ്മ രംഗത്ത്. മുംബൈ സ്വദേശി അഞ്‌ജലി പലാന്‍ എന്ന വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെ ഡോംബിവാലി പൊലീസ് സ്റ്റേഷനിലാണ് സണ്ണി ലിയോണിനെതിരെ പൊലീസ് കേസേടുത്തിരിക്കുന്നത്.

വെബ്‌സൈറ്റുകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും താരത്തിന്‍റെ അശ്ലീല ഫോട്ടോകളും വിഡിയോകളും പ്രദര്‍ശനം ചെയ്യുന്നുണ്ടെന്നാരോപിച്ചാണ് വീട്ടമ്മ പരാതി നല്‍കിയിട്ടുള്ളത് . ഇന്‍റര്‍നെറ്റില്‍ നിറയെ താരത്തിന്‍റെ അശ്ലീല ചിത്രങ്ങളും വിഡിയോകളുമാണെന്നും നടിയുടെ പേര് ഉപയോഗിച്ചുള്ള വെബ്സൈറ്റുകളിലും ഇത്തരം നിരവധി വിഡിയോകള്‍ ഉണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സൈറ്റുകള്‍ കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും വീട്ടമ്മ ആരോപിക്കുന്നു.

അഞ്ചു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും വിധിക്കാവുന്ന വിവിധ കുറ്റങ്ങളാണ് സണ്ണി ലിയോണിന് എതിരെ ചുമത്തിയത്. കേസ് സൈബര്‍ സെല്ലിന് കൈമാറിയതായും വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ കഴിയില്ലെന്നും പൊലീസ് അറിയിച്ചു. സണ്ണി ലിയോണിന്‍റെ വിഡിയോകള്‍ അപ് ലോഡ് ചെയ്യുന്നവര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് അഞ്ജലി പരാതിയില്‍ ആവശ്യപ്പെട്ടു.
പരാതിയില്‍ കേസ് എടുത്തതായി രാം നഗര്‍ പൊലീസ് എസ്ഐ സുനില്‍ ശിവാര്‍കര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News