Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 1:22 am

Menu

Published on October 17, 2015 at 1:04 pm

ഇന്ത്യക്കാരിയുടെ കൈ വെട്ടിയതല്ല; വിശദീകരണവുമായി സൗദി

muniratnam-hand-issue-riyadh

റിയാദ്: സൗദി അറേബ്യയില്‍ തമിഴ്‌നാട് സ്വദേശിയായ വീട്ടുജോലിക്കാരിയുടെ കൈ വെട്ടി മാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി റിയാദ് പൊലീസ്. കെട്ടിടത്തില്‍ നിന്നും താഴെ വീണാണ് കൈ നഷ്ടപ്പെട്ടതെന്നും മറിച്ച് തൊഴിലുടമ വെട്ടി മാറ്റിയതല്ലെന്നും റിയാദിലെ പൊലീസ് അറിയിച്ചു.
ജോലി ചെയ്തിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. തുണികള്‍ കൂട്ടിക്കെട്ടി മൂന്നാംനിലയില്‍ നിന്നും ജനാല വഴി പുറത്തേക്ക് ഇറങ്ങി. അതിനിടയില്‍ താഴേക്ക് വീണു. താഴയുണ്ടായിരുന്ന ജനറേറ്റിന്റെ അറ്റത്ത് വന്നിടിക്കുകയും കൈ മുറിയുകയും ചെയ്തതായാണ് പൊലീസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് മുനിരത്‌നം സൗദിയില്‍ എത്തിയത്. അവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അതിനാലാണ് തൊഴിലുടമയുടെ വീട്ടില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, കൈ വെട്ടിമാറ്റിയതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സൗദി വക്താവ് നിഷേധിച്ചു. സൗദി അറേബ്യയില്‍ എല്ലാ ജനങ്ങളെയും തുല്യരായാണ് കാണുന്നതെന്നും നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും അവര്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Loading...

Comments are closed.

More News