Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൂന്നാര്‍: മുന്നാറിലെ തോട്ടം തൊഴിലാളികളുടെ കുറഞ്ഞകൂലി 500 രൂപയാക്കണമെന്ന ആവശ്യത്തെത്തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ സമരം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങിയിരിക്കുകയാണ് തൊഴിലാളികൾ. ഇന്നലെ തൊഴില്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന രണ്ടാം പിഎല്‍സി ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞതിനെ തുടര്‍ന്നാണ് മൂന്നാറില്‍ വീണ്ടും സമരച്ചൂട് ഉയരുന്നത്.കുറഞ്ഞ കൂലി 500 രൂപയാക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടപ്പോള്‍, അത് ആംഗീകരിക്കാന്‍ സാധ്യമല്ലന്ന് തോട്ടമുടമകള്‍ ആവര്‍ത്തിച്ചു. എന്നാല്‍ തൊഴിലാളികള്‍ തങ്ങളുടെ സമരം തുടരുക തന്നെ ചെയ്യുമെന്ന് പറഞ്ഞു. തേയിലയ്ക്ക് വില ഇടിഞ്ഞു നില്‍ക്കുന്ന ഈ സമയത്ത് കൂലി കൂട്ടാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് ഉടമകള്‍.
Leave a Reply