Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:07 pm

Menu

Published on November 24, 2014 at 9:51 am

മുന്‍ കേന്ദ്രമന്ത്രി മുരളി ദേവ്‌ര അന്തരിച്ചു

murli-deora-former-union-minister-murli-deora-passes-away

മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുരളി ദേവ്‌റ(77)  അന്തരിച്ചു.മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ദേവ്‌ര 1968ല്‍ മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമായത്. 1977 മുതല്‍ 78 വരെ ശിവസേനയുടെ പിന്തുണയോടെ മുംബൈ മേയറായിരുന്നു. 1980ല്‍ ആദ്യമായി ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ബി.ജെ.പി.യുടെ ജയവന്തിബെന്‍ മേത്തയെ തോല്‍പിച്ച് ആദ്യമായി ലോക്‌സഭയിലെത്തി. ജയവന്തിബെന്‍ മേത്തയെ പരാജയപ്പെടുത്തിയാണ് മകന്‍ മിലിന്ദ് ദേവ്‌രയും ആദ്യമായി ലോക്ഭസാംഗമായത്.1981 മുതല്‍ 2003വരെ മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്.2006ല്‍ ആദ്യമായി കേന്ദ്രമന്ത്രിയായി. ഒന്നാം യു.പി.എ സര്‍ക്കാരില്‍ പെട്രോളിയം, പ്രകൃതിവാതക വകുപ്പ് കൈകാര്യം ചെയ്ത ദേവ്‌ര 2011ല്‍ കമ്പനി അഫയേഴ്‌സ് മന്ത്രിയായിരുന്നു.  സംസ്കാരം വൈകിട്ട് മൂന്നു മണിക്ക് മുംബൈയിലെ ചന്ദന്‍വാഡി സോനാപൂരില്‍ നടക്കും.

Loading...

Leave a Reply

Your email address will not be published.

More News