Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്‌ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ മോഷ്‌ടാവെന്ന് ആരോപിച്ച് യുവാവിന്റെ കൈ പരസ്യമായി വെട്ടിമാറ്റി. ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. സിറിയയിലെ റാഖ പട്ടണത്തിലാണ് സംഭവം. നൂറുകണക്കിന് പേര്‍ നോക്കി നില്‍ക്കെയാണ് പരസ്യമായി ശിക്ഷ നടപ്പിലാക്കിയത്. നഗരത്തിന്റെ ഒത്ത നടുവിലുള്ള ചത്വരത്തിലേക്ക് യുവാവിനെ ഐ.എസ് ഭീകരര്‍ വലിച്ചിഴച്ച് കൊണ്ടുവരുന്നതും തുടര്‍ന്ന് കണ്ണു മൂടിക്കെട്ടിയ ശേഷം മേശപ്പുറത്തേക്ക് കൈ ബലമായി പിടിച്ചു വച്ച് ഇറച്ചി കത്തി കൊണ്ട് കൈപ്പത്തി വെട്ടി മാറ്റുന്നതിന്റെയുംദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.കണ്ണു മൂടിക്കെട്ടപ്പെട്ട യുവാവ് മോഷണം നടത്തിയതായി മത നേതാവ് പ്രഖ്യാപിച്ചതിന് ശേഷം കൈ വെട്ടുകയായിരുന്നു. ഇയാള്‍ ചെയ്ത തെറ്റുകളെ കുറിച്ച് നേതാവെന്ന് തോന്നിക്കുന്ന ഒരാള്‍ വിളിച്ചു പറയുകയായിരുന്നു. യുവാവിന്റെ കൈ വെട്ടി മാറ്റുന്നതിന്റ, ഐ.എസിന്റെ വാട്ടര്‍ മാര്‍ക്കോട് കൂടിയ നാല് ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ആരോപണ വിധേയനായ യുവാവിനെ വാഹനത്തില്‍ നിന്ന് ഇറക്കിക്കൊണ്ടു വരുന്നതും കസേരയില്‍ ബന്ധിച്ച ശേഷം കൈ വെട്ടി മാറ്റുന്നതുമാണ് ട്വിറ്ററില്‍ പ്രചരിക്കുന്ന മറ്റ് ചിത്രങ്ങള്‍.
–
–
Leave a Reply