Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:38 pm

Menu

Published on March 26, 2014 at 1:22 pm

മുസഫര്‍നഗര്‍ കലാപം: യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി

muzaffarnagar-riotssuprime-court-against-up-government

ന്യൂഡല്‍ഹി: മുസാഫര്‍ നഗര്‍ കലാപത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. വര്‍ഗീയ കലാപം തടയുന്നതിലും അന്വേഷണം നടത്തുന്നതിലും  ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി.രഹസ്യാന്വേഷണ എജന്‍സികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നും ചീഫ് ജസ്റ്റീസ് പി.സദാശിവം അദ്ധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.രഹസ്യാന്വേഷണവിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കലാപം നിയന്ത്രിക്കാമായിരുന്നു. ഇതില്‍ വീഴ്ച പറ്റിയെന്നും കോടതി അഭിപ്രായപ്പെട്ടു. കലാപത്തെ കുറിച്ച് നിലവിലെ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.കലാപ ബാധിതര്‍ക്ക് നഷ്ടപരിഹാരത്തിനു പുറമെ അഞ്ചു ലക്ഷം രൂപ കൂടി അധികം നല്‍കണം. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.മുസാഫര്‍നഗര്‍ കലാപത്തെകുറിച്ച് സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.കഴിഞ്ഞ സെപ്തംബറിലാണ് അറുപതിലധികം പേരുടെ മരണത്തില്‍ കലാശിച്ച മുസഫര്‍ നഗര്‍ കലാപത്തിന്റെ തുടക്കം. ഏകദേശം ഒരു മാസത്തോളം നീണ്ടു നിന്ന കലാപത്തില്‍ ആയിരങ്ങളാണ് അഭയാര്‍ത്ഥികളാക്കപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published.

More News