Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:21 am

Menu

Published on September 20, 2013 at 10:02 am

മുസഫര്‍ നഗര്‍ കലാപം ആളിക്കത്തിച്ചത് ബി.ജെ.പി

muzaffarnagar-violence-who-betrayed-whom-akhilesh-says-bjp-planned-the-riots-to-gain-political-mileage

മുസഫര്‍ നഗര്‍ കലാപം സാമുദായികവത്കരിക്കുകയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയും ചെയ്തത് ബി.ജെ.പിയും ബി.എസ്.പിയുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് .അതേസമയം, കലാപം മുന്‍കൂട്ടി കാണാനോ പടരുന്നത് തടയാനോ ജില്ലാ ഭരണകൂടത്തിനും പൊലീസിനും സാധിച്ചിട്ടില്ലന്ന് അഖിലേഷ് സമ്മതിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച മന്ത്രിമാരെയും നേതാക്കളെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലന്ന ചോദ്യത്തിന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സര്‍ക്കാറിന് നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് യാദവ് പറഞ്ഞു. സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന അജിത്സിങ്ങിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഹജ്ജ് കമ്മിറ്റി ചടങ്ങില്‍ പങ്കെടുക്കവെ തൊപ്പി ധരിച്ചതാണോ ന്യൂനപക്ഷ പ്രീണനമെന്ന് അഖിലേഷ് യാദവ് ചോദിച്ചു.

ബി.ജെ.പി എം.എല്‍.എമാരെ അറസ്റ്റ് ചെയ്താല്‍ സംഘര്‍ഷം വ്യാപിപ്പിക്കുമെന്ന് ഉമാഭാരതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടുതല്‍ സംഘര്‍ഷമൊഴിവാക്കാന്‍ പൊലീസ് അറസ്റ്റ് ഒഴിവാക്കുകയായിരുന്നു. എന്നാല്‍, തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ എന്നായിരുന്നു സംഗീത് സോം ആദ്യദിവസം സഭയില്‍ പറഞ്ഞത്. എന്നാല്‍, ഇന്നലെ അറസ്റ്റ് ഭയന്ന് സോം സഭയിലത്തെിയില്ല.

Loading...

Leave a Reply

Your email address will not be published.

More News