Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:53 am

Menu

Published on March 9, 2016 at 12:47 pm

സ്ത്രീകളെ ഒന്നുകില്‍ ചുംബിക്കണം, അല്ലെങ്കില്‍ ഗര്‍ഭിണിയാക്കണം;സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ തെലുങ്ക് സിനിമാ താരം ബാലകൃഷ്ണന്‍ വിവാദത്തില്‍ (വീഡിയോ )

my-fans-will-be-happy-only-if-i-kiss-women-or-make-them-pregnant-n-balakrishna

ഹൈദരാബാദ് :സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ തെലുങ്ക് സിനിമാ താരവും ആന്ധ്രാപ്രദേശില്‍ നിന്നുള്ള എംഎല്‍എയുമായ എന്‍. ബാലകൃഷ്ണന്‍ വിവാദത്തില്‍. സ്ത്രീകളെ വെറുതെ പിന്തുടരുന്നതുകൊണ്ട് തന്റെ ആരാധകര്‍ തൃപ്തരാകില്ലെന്നും അവരെ നിര്‍ബന്ധമായും ചുംബിക്കുകയോ ഗര്‍ഭിണികളാക്കുകയോ വേണമെന്നുമായിരുന്നു ബാലകൃഷ്ണയുടെ കമന്റ്. തെലുങ്ക് സിനിമ സാവിത്രിയുടെ ഓഡിയോ റിലീസ് ചടങ്ങിനിടയിലായിരുന്നു ബാലകൃഷ്ണയുടെ വിവാദ പരാമര്‍ശം.പ്രതിഷേധം രൂക്ഷമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന വാദവുമായി നടന്‍ രംഗത്തെത്തി.

സ്ത്രീകളെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും ആരാധകരുടെ മനോനിലയെ കുറിച്ചാണ് അഭിപ്രായപ്പെട്ടതെന്നും വിശദീകരിച്ച് ബാലകൃഷ്ണ തടിയൂരി.വൈ.എസ്.ആര്‍ ,കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ബാലകൃഷ്ണയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബാലകൃഷ്ണയെ പോലുള്ള മുതിര്‍ന്ന ഒരു നേതാവ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെങ്കില്‍ ഇന്നത്തെ സ്ത്രീയുടെ അവസ്ഥയില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ബാലകൃഷ്ണ മാപ്പുപറയണമെന്ന് നടി റോജ ആവശ്യപ്പെട്ടു. നടനെതിരെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.ആന്ധ്രയിലെ ഹിന്ദുപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള തെലുങ്കുദേശം പാര്‍ട്ടിയുടെ എം.എല്‍.എയും ആന്ധ്രമുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരനും കൂടിയാണ് ഇദ്ദേഹം.


Loading...

Leave a Reply

Your email address will not be published.

More News