Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:03 am

Menu

Published on December 10, 2016 at 9:04 am

ജയലളിത മരിച്ചത് ഡിസംബര്‍ 5ന് അല്ല; മൃതദേഹം പുറത്ത് എത്തിച്ചത് എംബാം ചെയ്ത്?തെളിവുകൾ പുറത്ത്….

mystery-deepens-over-jayalalithas-death

ജയലളിതയുടെ മരണത്തിലെ ദുരൂഹത വര്‍ധിക്കുന്നു. ജയ ഡിസംബര്‍ അഞ്ചിന് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരിക്കാമെന്നാണ് തമിഴ് മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്..മൃതദേഹം അഴുകാതിരിക്കാന്‍ എംബാം ചെയ്ത ശേഷമാണ് പുറത്തേക്ക് കൊണ്ടു വന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയയുടെ മുഖത്ത് നാല് പാടുകള്‍ കണ്ടതാണ് സംശയം ബലപ്പെടുത്തിയിരിക്കുന്നത്. ഇത് എംബാം ചെയ്തതിന്റെ സൂചനയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വയറ്റിനുള്ളിലേക്ക് വലിയ ട്യൂബുകള്‍ കടത്തി രാസവസ്തുക്കളുടെ സഹായത്തോടെയാണ് എംബാം ചെയ്യുന്നത്. തുടര്‍ന്ന് ശരീരത്തില്‍ മുറിവുണ്ടാക്കിയ ഭാഗത്ത് ട്രോകാര്‍ ബട്ടണ്‍ വച്ച് അടയ്ക്കുന്നു. ഇത് സ്‌ക്രുവിന് സമാനമായി പുറത്ത് കാണാം. ജയയുടെ മുഖത്തെ പാട് ട്രോകാര്‍ ബട്ടണ് സമാനമെന്നാണ് ആരോപണം.

ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം അവരുടെ ചിത്രങ്ങൾ ഒന്നും പുറത്ത് വിടാതിരുന്നതും ഈ സംശയം ബലപ്പെടുത്തുന്നു.

jayalalitha

ആശുപത്രിയില്‍ ജയയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങളിലും പൂര്‍ണമായും രഹസ്യാത്മകത പാലിച്ചിരുന്നു. ശശികലയ്ക്കും ജയയുമായി ഏറ്റവും അടുത്ത ഏതാനും ചിലര്‍ക്കും മാത്രമാണ് ആശുപത്രി മുറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. ജയയുടെ വളര്‍ത്ത് മകന്‍ സുധാകരനെയും അവരുടെ സഹോദര പുത്രി ദീപയെയും പോലും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.ശശികലയും ഷീല ബാലകൃഷ്ണനും മാത്രമാണ് പുറത്തു നിന്ന് ജയയെ കാണാന്‍ അനുവാദം നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട് .

ബന്ധുക്കളെ ഒഴിവാക്കി ഒപ്പം പ്രമുഖ നേതാക്കളേയും അകറ്റി നിര്‍ത്തി ജയലളിതയെ ഒരു തടങ്കലിലാക്കിയ പ്രതീതിയിലായിരുന്നു ആശുപത്രി വാസമെന്ന് തമിഴ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.ഇതു മറ്റെന്തെങ്കില്‍ തന്ത്രങ്ങളുടെ ഭാഗമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News