Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:23 am

Menu

Published on May 20, 2018 at 10:07 am

നിങ്ങളുടെ വീട്ടിൽ നടക്കാത്ത ക്ലോക്ക് ഉണ്ടോ….?എങ്കിൽ സൂക്ഷിച്ചോളൂ….!!!

myths-beliefs-of-a-stopped-clock

സമയം അളക്കാൻ മനുഷ്യൻ കണ്ടെത്തിയ ഒരു ഉപാധിയാണ് ക്ലോക്ക്.ആദ്യകാലങ്ങൾ മുതൽ ഇപ്പോഴും വലിയ കെട്ടിടങ്ങളിലും തെരുവുകളിലുമെല്ലാം ക്ലോക്കുകൾ സ്ഥാപിക്കാറുണ്ട്. ഇന്ന് ഒരു വീട്ടിൽ മിക്കവാറും ഒന്നിൽ കൂടുതൽ ക്ലോക്കുകൾ കാണാറുണ്ട്. ഒരാൾക്ക് കൊണ്ടുപോകാനോ അണിയാനോ വേണ്ടി നിർമ്മിച്ച ചെറിയ ഒരു ഘടികാരമാണ് വാച്ച്. ഇതില്ലാത്തവർ ഇന്ന് വിരളമാണ്.എന്തായാലും ക്ലോക്കുകളെയും വാച്ചുകളെയും കുറിച്ച് വാസ്തു ചില കാര്യങ്ങൾ പറയുന്നുണ്ട്. ഇത് അന്ധവിശ്വാസമാണോ അല്ലയോ എന്ന് ഇപ്പോഴും അറിയില്ല. എങ്കിലും വീട്ടിലെ വാച്ചുകളും ക്ലോക്കുകളും നിലയ്‌ക്കുന്നതു സംബന്ധിച്ച്‌ ഇപ്പോഴും ചില വിശ്വാസങ്ങള്‍ നിലവിലുണ്ട്.

വാസ്തുപ്രകാരം വീട്ടിലെ ക്ലോക്ക് നിലച്ചാൽ അവിടെ ചീത്ത കാര്യങ്ങള്‍ സംഭവിയ്‌ക്കാനും കാലക്കേടുകള്‍ക്കു വഴിയൊരുക്കുമെന്നുമാണ് വിശ്വാസം. ദുശകുനത്തിന്റെയും ദുര്‍ഭാഗ്യത്തിന്റെയും ലക്ഷണമാണ്‌ നിലച്ച ക്ലോക്ക് എന്നൊരു വിശ്വാസവും ഉണ്ട്. കുറെ നാളുകളായി മണിയടിക്കാതെ നിന്നുപോയ ക്ലോക്ക് താനേ പെട്ടെന്നൊരു ദിവസം മണിയടുക്കുമ്പോൾ ഇത് സൂചിപ്പിക്കുന്നത് ആ വീട്ടിൽ മരണം സംഭവിക്കുമെന്നതിൻറെ സൂചനയാണ്. അതിനാൽ നിലച്ച ക്ലോക്ക് പെട്ടെന്ന് തന്നെ നന്നാക്കേണ്ടതാണ്. വാച്ച് അല്ലെങ്കിൽ ക്ലോക്ക് നിർമ്മിക്കുമ്പോൾ നിർമ്മിക്കുന്നയാളുടെ ആത്മാവിന്റെ ഒരംശം തന്നെ ഇതിൽ ഉപയോഗിയ്‌ക്കുന്നുവെന്നാണ്‌ വിശ്വാസം.അതിനാൽ ഇവ നിലയ്‌ക്കുമ്പോള്‍ ആത്മാവു നിലയ്‌ക്കുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

നിലച്ച ക്ലോക്ക് വീട്ടിൽ വെയ്ക്കാൻ പാടില്ല.കാരണം ഇത് കുടുംബ തകർച്ചയ്ക്കും ദുരന്തത്തിനും വഴിതെളിക്കും.അതുപോലെ പലരും നടക്കാത്ത വാച്ച് കൈയ്യിൽ കെട്ടിനടക്കാറുണ്ട്.ഇതും ദോഷമാണ്.നടക്കാത്ത വാച്ച് കൈയ്യിൽ കെട്ടിയാൽ അത് നിങ്ങളെ പരാജയത്തിലേക്ക് നയിക്കും.സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാച്ച് പെട്ടെന്ന് നിലച്ചാൽ നിങ്ങളെ കാത്ത് അടുത്ത് തന്നെ ഒരു അപകടം ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News