Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 1:29 am

Menu

Published on March 10, 2015 at 10:03 am

സ്പീക്കര്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് 12ന്

n-sakthan-to-be-kerala-assembly-speaker

തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനായി വിജ്ഞാപനമിറങ്ങി. ഈ മാസം 12 ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. രാവിലെ 9.30 നായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കാർത്തികേയന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഡപ്യൂട്ടി സ്പീക്കർ എൻ. ശക്തൻ യുഡിഎഫ് സ്ഥാനാർഥിയാകും. ശക്തനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചെന്നും ഈ ആഴ്ച തന്നെ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തേ അറിയിച്ചിരുന്നു. കേരള കോൺഗ്രസിലൂടെയാണു ശക്തൻ രാഷ്ട്രീയത്തിലെത്തിയത്.ജി.കാർത്തികേയൻ ചികിൽസാർഥം മാറിനിന്ന സാഹചര്യത്തിൽ കഴിഞ്ഞ നിയമസഭാ സമ്മേളനം കാര്യക്ഷമമായി നിയന്ത്രിച്ചത് ഡപ്യൂട്ടി സ്പീക്കറും കാട്ടാക്കട എംഎൽഎയുമായ എൻ.ശക്തൻ (64) ആണ്. കേരള നിയമസഭയിൽ സ്പീക്കർ ആകുന്ന ആദ്യത്തെ ഡപ്യൂട്ടി സ്പീക്കറും പ്രോട്ടെം സ്പീക്കർ ആയശേഷം സ്പീക്കർ ആകുന്ന ആദ്യത്തെ വ്യക്തിയും ശക്തൻ തന്നെയായിരിക്കും. അടുത്തയാഴ്ച യുഡിഎഫ് യോഗത്തിന് ശേഷം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയെ തീരുമാനിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News