Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:40 am

Menu

Published on November 17, 2014 at 4:32 pm

ഐ.പി.എല്‍ വാതുവെപ്പ്:ശ്രീനിവാസന് പങ്കില്ലെന്ന് മുദ്ഗല്‍ റിപ്പോര്‍ട്ട്

n-srinivasan-not-involved-in-match-fixing-didnt-scuttle-probe-mudgal-report

മുംബൈ: ഐ.പി.എല്‍ വാതുവെപ്പ് അന്വേഷിച്ച ജസ്റ്റിസ്  മുദ്ഗല്‍  സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി പുറത്തുവിട്ടു. ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന് പങ്കില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.  എന്നാല്‍ വാതുവെപ്പിനെപ്പറ്റി ശ്രീനിവാസന് അറിവുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര കുറ്റക്കാരനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐ.പി.എല്‍ ചട്ടങ്ങള്‍ ലംഘിച്ച് വാതുവെപ്പുകാരുമായി കുന്ദ്ര നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് അനേഷണസംഘം കണ്ടെത്തിയത്. മെയ്യപ്പന്‍ തന്റെ മുറിയില്‍ വച്ച് വാതുവെപ്പുകാരനെ കണ്ടിരുന്നുവെങ്കിലും ഒത്തുകളിയില്‍ പങ്കാളിയായതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഐ.പി.എല്‍ സി.ഒ.ഒ സുന്ദ്ര രാമന്‍ വാതുവെപ്പുകാരനുമായി എട്ടോളം തവണ ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐ.പി.എല്‍ വാതുവയ്പിന്റെ അന്വേഷണം ശ്രീനിവാസന്‍  തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.35 പേജുള്ള റിപ്പോര്‍ട്ട് ഇന്നാണ് കോടതി പുറത്തുവിട്ടത്.

Loading...

Leave a Reply

Your email address will not be published.

More News