Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ നീക്കങ്ങളിലേക്കാണ് അന്വേഷണ സംഘം ഇപ്പോൾ കടക്കുന്നത്.ഈ കേസിൻറെ തുടക്കം മുതല്‍ക്കേ സംശയത്തിൻറെ നിഴലിലുള്ള നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്. എന്നാൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് നാദിർഷ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതായാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പോലീസിനെ വെട്ടിലാക്കുന്ന പല വെളിപ്പെടുത്തലുകളും ഉള്ളതായാണ് സൂചന. മുന്‍കൂര്‍ ജാമ്യം നേടിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതായി നാദിര്‍ഷ പറഞ്ഞു. താന്‍ തുടക്കം മുതല്‍ക്കേ കേസന്വേഷണത്തോട് സഹകരിച്ചിട്ടുണ്ടെന്നും നടിയെ ആക്രമിച്ച കേസുമായി തനിക്ക് യാതൊരു തരത്തിലും ബന്ധമില്ലെന്നും നാദിർഷ പറയുന്നുണ്ട്.
ഇപ്പോൾ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നാദിര്‍ഷയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയിരിക്കയാണ്. ഹൈക്കോടതിയില്‍ നാദിര്‍ഷ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ നാദിര്‍ഷയെ നെഞ്ച് വേദനയും അസിഡിറ്റിയുമായതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .ഇതിനു മുമ്പ് നാദിർഷയെ പോലീസ് ചോദ്യം ചെയ്തപ്പോൾ അന്ന് പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്നാണ് പോലീസ് മനസ്സിലാക്കിയിട്ടുള്ളത്. ഇതേ തുടർന്നാണ് നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് അയച്ചത്.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടത്തിയചില വെളിപ്പെടുത്തലുകളാണ് ദിലീപിൻറെ ഏറ്റവും അടുത്ത സുഹൃത്തായ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ കാരണമായത്. കേസിൽ നാദിര്‍ഷയെ മാപ്പ്‌സാക്ഷിയാക്കിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നാദിർഷയെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്.
Leave a Reply