Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:51 pm

Menu

Published on September 14, 2015 at 10:00 am

നജീം അര്‍ഷാദ് വിവാഹിതനായി

najeem-arshad-got-married

പ്രശസ്ത പിന്നണി ഗായകന്‍ നജീം അര്‍ഷാദ് വിവാഹിതനായി. പുനലൂര്‍ സ്വദേശിയും ബംഗളൂരുവില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിയുമായ തസ്‌നി താഹയാണ് വധു. വധുവിന്റെ നാട്ടില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു നിക്കാഹ്.സെപ്തംബര്‍ 17 ന് സിനിമയിലെ സുഹൃത്തുക്കള്‍ക്കും താരങ്ങള്‍ക്കും വേണ്ടി സത്കാരം നടത്തും.2014 ഏപ്രിലിലായിരുന്നു നജീമിന്റെ വിവാഹ നിശ്ചയം.

റിയാലിറ്റി ഷോയിലൂടെയാണ് നജീം അര്‍ഷാദ് സിനിമാ പിന്നണി ഗാനരംഗത്തെത്തുന്നത്. 2007ല്‍ പുറത്തിറങ്ങിയ മിഷന്‍ 90 ഡേയ്സ് എന്ന ചിത്രത്തിലാണ് നജീം ആദ്യമായി പിന്നണി പാടുന്നത്. എന്റെ പ്രണയത്തിന്‍ താഴ്വരയില്‍, കണ്ണിനുണ്ണില്‍ നീ കണ്‍മണി, തൊട്ടു തൊട്ടു നോക്കാമോ തുടങ്ങിയവയാണ് നജീം പാടിയ ഗാനങ്ങളില്‍ ചിലത്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

–

najim

–

najim1

–

najim2

–

Loading...

Comments are closed.

More News