Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 13, 2025 3:24 pm

Menu

Published on June 23, 2014 at 5:18 pm

കമ്പ്യൂട്ടര്‍ സുരക്ഷയ്ക്ക് ഇനി ‘നമോ ആന്റിവൈറസും’

namo-anti-virus-to-protect-pcs

ഈ അടുത്തകാലത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട വാക്കുകളിലൊന്നായിരുന്നു ‘ നമോ’. നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ പിന്നെയെല്ലാം നമോ മയമായിമാറി .നമോ ചായ ,നമോ റൊട്ടി, നമോ ലഡു, നമോ ഗുളിക, നമോ ബാം എന്തിനു വേണ്ട എന്തിനും ഏതിനും നമോ ബ്രാന്റ് നെയിമായി.  ഇപ്പോഴിതാ പുതുതായി നമോയുടെ പേരില്‍ ഒരു ആന്റി വൈറസ് സോഫ്റ്റ്‌വേയര്‍ കൂടി അവതിരിച്ചിരിക്കയാണ്.ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്നവേസനാ ( Innovazion ) ണ് ഈ ആന്റി വൈറസ് പുറത്തിറക്കിയത്.നരേന്ദ്ര മോദിയുടെ പേരിലെ ആദ്യാക്ഷരങ്ങള്‍ എടുത്ത് നമോ ( NaMo ) എന്നാണ് സോഫ്റ്റ്‌വേറിന് ഇന്നവേസനന്‍ നല്‍കിയിരിക്കുന്ന വിളിപ്പേര്. ആന്റിവൈറസ് സോഫ്റ്റ്‌വേര്‍ കമ്പനി സമര്‍പ്പിച്ചിരിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ വൈറസ് ആക്രമണത്തില്‍ നിന്നും മാല്‍വെറുകളില്‍ നിന്നും ഈ സൗജന്യ സോഫ്റ്റ്‌വേയര്‍ സംരക്ഷിക്കുമെന്നാണ് കമ്പനി പറയുന്നത്.പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ വൈറസ് ആക്രമണത്തില്‍നിന്നും നിന്നും മാല്‍വെയറുകളില്‍ നിന്നും ഈ സൗജന്യ സോഫ്റ്റ്‌വേര്‍ സംരക്ഷിക്കുമെന്ന് കമ്പനി പറയുന്നു. അടിസ്ഥാന സംരക്ഷണം മാത്രമേ ഇപ്പോഴത്തെ നമോ വേര്‍ഷന്‍ നല്‍കൂ. കൂടുതല്‍ സംരക്ഷണം നല്‍കുന്ന മികച്ച വേര്‍ഷന്‍ താമസിയാതെ പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു. മാത്രമല്ല, ആപ്പിളിന്റെ മാക് കമ്പ്യൂട്ടറുകള്‍ക്കുള്ള നമോ വേര്‍ഷനും ഉടന്‍തന്നെ രംഗത്തെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News