Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 6:29 pm

Menu

Published on July 26, 2017 at 6:22 pm

യുവനടിയെ ചോദ്യം ചെയ്‌തേക്കുമെന്ന വാര്‍ത്ത; തുറന്നടിച്ച് നമിത പ്രമോദ്

namtiha-pramod-reaction-fake-story-dileep-arrest

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തായ യുവനടിയെ ചോദ്യം ചെയ്യുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരന്നു.

നടി ആക്രമിക്കപ്പെട്ട ശേഷം ഈ നടിയുടെ അക്കൗണ്ടിലേക്ക് വന്‍തുക എത്തിയെന്നും ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്നാണ് നടിയുടെ അക്കൗണ്ടിലേക്ക് തുകയെത്തിയതെന്നുമായിരുന്നു വാര്‍ത്ത. ഇതിനു പിന്നാലെ ഈ നടി നമിത പ്രമോദ് ആണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരണമുണ്ടായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി നമിത പ്രമോദ് രംഗത്തെത്തിയിരിക്കുകയാണ്.

അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്നും സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിയണമെന്നും നമിത ഫേസ്ബുക്കില്‍ കുറിച്ചു.

 

നമിതയുടെ കുറിപ്പ് വായിക്കാം………….

 

‘സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗോസിപ്പുകള്‍ക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരില്‍ നിന്ന് ഇത്തരം അക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതര്‍ഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കുകയാണ് ഞാനിപ്പോള്‍. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കില്‍ മാത്രമല്ല; മറ്റൊരിടത്തും. സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു.’

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News