Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:48 am

Menu

Published on June 9, 2013 at 1:17 pm

ബിജെപിയെ ഇനി മോഡി നയിക്കും

narendra-modi-anointed-chairman-of-bjp-election-campaign-committee

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നരേന്ദ്ര മോഡി നയിക്കും.ഇന്ന് ഗോവയില്‍ നടന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡിയെ മുഖ്യപ്രചാരകനായി തിരഞ്ഞെടുത്തു. അദ്വാനി ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ് മറികടന്നാണ് മോദിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി തെരഞ്ഞെടുത്തത്. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ തലപ്പത്ത് ഉള്‍പ്പോര് ശക്തമായിരുന്നിട്ടും, യോഗത്തിന്റെ രണ്ടാംദിവസം മുതല്‍ മുതിര്‍ന്ന നേതാവ് എല്‍ .കെ. അദ്വാനി വിട്ടുനിന്നിട്ടും, മോഡി സംഘത്തിന്റെ പിടിവാശിക്ക് മുമ്പില്‍ ദേശീയ നിര്‍വാഹകസമിതിക്ക് മുട്ടുമടക്കേണ്ടി വന്നു. നിര്‍വാഹകസമിതി യോഗത്തില്‍ മോദിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കുന്നതിനെ ആരും എതിര്‍ത്തില്ല. കയ്യടിയോടെയാണ് രാജ്നാഥ് സിംഗിന്റെ പ്രഖ്യാപനം നിര്‍വാഹകസമിതി സ്വീകരിച്ചത്. പാര്‍ട്ടിക്ക് മോദിയില്‍ വിശ്വാസമുണ്ടെന്നും രാജ്നാഥ് പറഞ്ഞു.അദ്വാനിയുമായി സമവായത്തിലൂടെ നരേന്ദ്രമോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല ഏല്‍പ്പിക്കണമെന്നാണ് ആര്‍.എസ്.എസ്. നിര്‍ദേശിച്ചിരുന്നത്. ഇക്കാര്യം അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിനെ അറിയിച്ചിരുന്നു. അദ്വാനിയുടെ സാന്നിധ്യത്തില്‍ മോഡിയെ മുഖ്യതിരഞ്ഞെടുപ്പ് പ്രചാരകനായി പ്രഖ്യാപിക്കാനായിരുന്നു നീക്കം. അതറിഞ്ഞാണ് അദ്വാനി വിട്ടുനിന്നതെന്ന് കരുതുന്നു.

 

Loading...

Leave a Reply

Your email address will not be published.

More News