നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വൈകിട്ട് 7ന്.. narendra modi bjp nda government oath taking lok sabha

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 1, 2022 4:02 pm

Menu

Published on May 30, 2019 at 4:50 pm

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വൈകിട്ട് 7ന്..

narendra-modi-bjp-nda-government-oath-taking-lok-sabha

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിൽ രണ്ടാം ഇന്നിങ്സിനു തയാറായി നരേന്ദ്ര ദാമോദർദാസ് മോദി. രാഷ്ട്രപതിഭവൻ അങ്കണത്തിലെ വേദിയിൽ വൈകിട്ട് ഏഴിനു മോദിക്കു രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ക്ഷണം ലഭിച്ച വിദേശരാഷ്ട്രത്തലവൻമാർ ഡൽഹിയിലെത്തി. രാഷ്ട്രപതിഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങാണ് ഇന്നു നടക്കുന്നത്. എണ്ണായിരത്തോളം പേർ പങ്കെടുക്കും. ചടങ്ങ് ഒന്നര മണിക്കൂറോളം നീളും.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകാനിടയില്ല. ഡൽഹി പൊലീസിലെയും അർധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെയാണു സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാരാണ് ഇത്തവണ ചടങ്ങിൽ അതിഥികളാവുന്നത്. സത്യപ്രതിജ്ഞയ്ക്കു മുൻപായി മോദി, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി എന്നിവർക്കും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ സ്മാരകത്തിലും ആദരാഞ്ജലികൾ അർപ്പിച്ചു.

Loading...

More News