Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 6, 2026 7:43 am

Menu

Published on November 21, 2013 at 1:48 pm

മഹാത്മാഗാന്ധിയെ ‘മോഹന്‍ലാല്‍’ ആക്കി നരേന്ദ്രമോഡി

narendra-modi-called-mahatma-gandhi-mohanlal-karamchand-gandhi

മഹാത്മാഗാന്ധിയുടെ പേര് ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ മോഡി തെറ്റിച്ചു പറഞ്ഞു.രാജസ്ഥാനില്‍ നടന്ന ബി ജെ പി റാലിയില്‍ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മോഹന്‍ലാലിനെയും മഹാത്മാഗാന്ധിയെയും മോഡി ഒന്നാക്കിയത്.ആധുനിക ഇന്ത്യ ചരിത്രം മോഡി കുറച്ചുകൂടി പഠിക്കണം എന്ന് പറഞ്ഞ് യൂത്ത്‌കോണ്‍ഗ്രസ് മോഡിക്ക് ടെസ്റ്റുബുക്കുകള്‍ അയച്ചുകൊടുത്തിരുന്നു.ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് കാര്യമായ ചരിത്രജ്ഞാനം ഇല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംങ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനുശേഷം മോഡി നടത്തുന്ന പ്രസംഗത്തില്‍ ഇത് രണ്ടാംതവണയാണ് അദ്ദേഹത്തിന് നാവ് പിഴക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ജനസംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയെയും മറ്റൊരുനേതാവായ ശ്യാമാജി കൃഷ്ണവര്‍മയെയും മോഡി പരസ്പരം തെറ്റായി പറഞ്ഞിരുന്നു.അബദ്ധം മനസിലാക്കിയ മോഡി താന്‍ ഉദ്ദേശിച്ചത് ശ്യാമാജി കൃഷ്ണവര്‍മയാണെന്ന് പിന്നേട് വിശദീകരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News