Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:43 am

Menu

Published on May 27, 2014 at 9:41 am

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റു

narendra-modi-sworn-in-as-prime-minister-of-india

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. ഡല്‍ഹി രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു മോഡിയും 45 അംഗ മന്ത്രിസഭയും അധികാരമേറ്റത്. വൈകിട്ട് 6.10നായിരുന്നു  സത്യപ്രതിജ്ഞ.പരമ്പരാഗത ഗുജറാത്തി വേഷവിധാനത്തെ ഓര്‍മിപ്പിക്കുന്ന ചന്ദനനിറമുള്ള കുര്‍ത്തയും ചാരനിറത്തിലുളള ഓവര്‍കോട്ടും അണിഞ്ഞ് പ്രസന്നവദനനായാണ് മോഡി സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. അശ്വാരൂഢസേനയുടെ അകമ്പടിയോടെ രാഷ്ട്രപതി എത്തിയതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.എല്ലാവരുടേയും അനുഗ്രഹമുണ്ടാവണമെന്ന് ട്വീറ്റ് ചെയ്താണ് മോഡി സത്യപ്രതിജ്ഞാചടങ്ങിനെത്തിയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചൊല്ലികൊടുത്ത സത്യവാചകം മോഡി ഏറ്റു ചെല്ലുന്നത് കാണാന്‍ രാജ്യത്ത് വിപുലമായ സംവിധാനം ബി.ജെ.പി.യും ഏപ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ചത്.ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ രാജ്‌നാഥ് സിംഗ്, സുഷുമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായ്ഡു തുടങ്ങിയ പ്രമുഖരെല്ലാം മന്ത്രിസഭയിലുണ്ട്. 23 കാബിനറ്റ് മന്ത്രിമാരും 10 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 11 സഹമന്ത്രിമാരുമാണ് മോദി മന്ത്രിസഭയിലുള്ളത്. എന്‍ഡിഎ ഘടകകക്ഷികളായ ആര്‍എല്‍ഡിയ്ക്കും ടി.ഡി.പിക്കും, ശിവസേനയ്ക്കും, അകാലിദളിനും കാബിനറ്റ് പദവിയുള്ള ഓരോ മന്ത്രിമാരുണ്ട്. 75 വയസ്സിന് താഴെയുള്ളവരാണ് എല്ലാ മന്ത്രിമാരും എന്നതാണ് മോദി മന്ത്രിസഭയുടെ മറ്റൊരു സവിശേഷത. നജ്മ ഹെപ്തുള്ളയാണ് മോദി മന്ത്രിസഭയിലെ ഏക മുസ്ലിം പ്രതിനിധി.എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, രാജീവ് പ്രതാപ് റൂഡി, വരുണ്‍ ഗാന്ധി എന്നിവര്‍ ഇത്തവണ മന്ത്രിസഭയില്‍ ഇടം നേടിയില്ല. പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സെ, അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാള തുടങ്ങി ബംഗ്ലാദേശ് ഒഴികെയുള്ള സാര്‍ക്ക് രാഷ്ട്രങ്ങളിലെ തലവന്മാരും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരടക്കം ക്ഷണിക്കപ്പെട്ട 3000ത്തിലേറെ അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുതിനു മുന്‍പ് തന്നെ  സാര്‍ക്ക് രാജ്യതലവന്‍മാരെ വിളിച്ച് ലോകത്തെ ഞെട്ടിച്ച മോഡി ഇനി എന്തൊക്കെ അത്ഭുതം കാണിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

1. രാജ്‌നാഥ് സിംഗ് – ആഭ്യന്തരം

2. സുഷമസ്വരാജ് – വിദേശകാര്യം

3. അരുണ്‍ ജയ്റ്റ്‌ലി – ധനം, പ്രതിരോധം

4. വെങ്കയ്യ നായിഡു – പാര്‍ലമെന്ററി കാര്യം

5. നിതിന്‍ ഗഡ്കരി – ഉപരിതല ഗതാഗതം, ഷിപ്പിംഗ്

6. ഉമാഭാരതി – ജലസേചനം

7. സദാനന്ദ ഗൗഡ – റെയില്‍വെ

8. നജ്മ ഹെപ്തുള്ള – ന്യൂനപക്ഷ ക്ഷേമം

9. ഗോപിനാഥ് മുണ്ടെ – ഗ്രാമവികസനം

10. രാംവിലാസ് പാസ്വാന്‍ – ഭക്ഷ്യ സിവില്‍ സപ്ലൈസ്- ഉപഭോക്തൃകാര്യം

11. കല്‍രാജ് മിശ്ര – ഖന വ്യവസായം

12. മനേകാഗാന്ധി – വനിത, ശിശുക്ഷേമം

13. എച്ച്.അനന്ത്കുമാര്‍ – കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസര്‍

14. രവിശങ്കര്‍ പ്രസാദ് – നിയമം, ടെലികോം

15. അനന്ത് ഗീഥെ

16. അശോക് ഗജപതി രാജു – വ്യോമയാനം

17. ഹര്‍സിമ്രത് കൗര്‍ ബാദല്‍ – ഫുഡ് പ്രോസസ്സിംഗ്

18. നരേന്ദ്ര സിങ് തോമര്‍

19. ജുവല്‍ ഒറാം – ഗോത്ര കാര്യം

20. രാധ മോഹന്‍സിംഗ് – കൃഷി

21. താവര്‍ചന്ദ് ഗെഹ്‌ലോട്ട്

22. സ്മൃതി ഇറാനി – മാനവ വിഭവശേഷി

23. ഹര്‍ഷവര്‍ധന്‍ – ആരോഗ്യം

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും വകുപ്പുകളും

24. ജനറല്‍ വി.കെ സിംഗ് – വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല

25. റാവു ഇന്ദ്രജിത്ത് – സ്ഥിതിവിവരം, ആസൂത്രണം

26. സന്തോഷ് ഗാംഗ്‌വര്‍

27. ശ്രീപദ് നായ്ക്

28. ധര്‍മ്മേന്ദ്ര പ്രധാന്‍

29. സര്‍വാനന്ദ സോനോവല്‍

30. പ്രകാശ് ജാവ്‌ദേക്കര്‍ – പരിസ്ഥിതി, വാര്‍ത്താവിതരണം

31. പീയുഷ് ഗോയല്‍ – ഊര്‍ജം സഹമന്ത്രി

32. ജിതേന്ദ്ര സിങ്

33. നിര്‍മ്മല സീതാരാമന്‍ – വാണിജ്യം

സഹമന്ത്രിമാര്‍

34. ജി.എം സിദ്ധേശ്വര

35. മനോജ് സിന്‍ഹ

36. നിഹാല്‍ ചന്ദ്

37. ഉപേന്ദ്ര കുശ്‌വാഹ

38. പൊന്‍ രാധാകൃഷ്ണന്‍

39. കിരണ്‍ റിജിജു

40. കൃഷന്‍പാല്‍

41. സഞ്ജീവ് ബലിയാന്‍

42. മന്‍സുഖ് ഭായ് വസാവ

43. റാവുസാഹിബ് ദാന്‍വെ

44. വിഷ്ണു ദേവ് സായ്

45. സുദര്‍ശന്‍ ഭഗത്

Loading...

Leave a Reply

Your email address will not be published.

More News