Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:55 am

Menu

Published on May 20, 2014 at 12:27 pm

മന്ത്രിസഭ രൂപീകരണം:നരേന്ദ്ര മോഡി ഇന്ന് രാഷ്ട്രപതിയെ കാണും

narendra-modi-to-meet-president-on-today

ന്യൂഡല്‍ഹി:നരേന്ദ്ര മോഡിയെ ഇന്ന് ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കും. മന്ത്രിസഭ രൂപീകരിക്കാന്‍ നരേന്ദ്രമോദി ഇന്ന് രാഷ്ട്രപതിയെ കണ്ട് അവകാശവാദമുന്നയിക്കും.മന്ത്രിമാരെ തീരുമാനിക്കുവാനുള്ള കൂടിയാലോചനകള്‍ ദില്ലിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇന്ന് ഉച്ചയ്ക്കു 12 മണിക്കാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ആരംഭിക്കുക. ഒരു മണിക്ക് സെന്‍ട്രല്‍ ഹാളില്‍ എന്‍ഡിഎ എംപിമാരുടെ യോഗവും ചേരുന്നുണ്ട്. എന്‍ഡിഎയുടെ അധ്യക്ഷ സ്ഥാനം ഇപ്പോഴും എ.ബി. വാജ്‌പേയിക്കാണ്. അദ്വാനി വര്‍ക്കിംഗ് ചെയര്‍മാനും. എന്‍ഡിഎ യോഗത്തില്‍ നരേന്ദ്ര മോദിയെ അധ്യക്ഷനായി തെരഞ്ഞെടുത്തേക്കും. വൈകിട്ട് എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം രാഷ്ടപതിയെക്കണ്ടു നരേന്ദ്ര മോദി മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. 25ന് സത്യപ്രതിജ്ഞ നടന്നേക്കും.സീമാന്ധ്രയില്‍ ചന്ദ്രബാബു നായിഡുവാണു സഖ്യകക്ഷിയെങ്കിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയും ഇന്നലെ നരേന്ദ്ര മോദിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. മോദിക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ ജഗന്‍ പ്രഖ്യാപിച്ചു.രാജ്‌നാഥ് സിംഗിന് ആഭ്യന്തരം, മുരളി മനോഹര്‍ ജോഷിക്ക് പ്രതിരോധം, സുഷമാ സ്വരാജിന് മാനവശേഷി വികസനം, അരുണ്‍ ജയ്റ്റ്‌ലിക്കോ അരുണ്‍ ഷൂറിക്കോ ധനകാര്യം യശ്വന്ത് സിന്‍ഹയ്ക്ക് വിദേശകാര്യം എന്നിങ്ങനെയാണ് മന്ത്രിമാരെക്കുറിച്ച് പുറത്തുവരുന്ന സൂചനകള്‍.  അഞ്ചു സംസ്ഥാനങ്ങളിലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്‌നാഥ് സിംഗ് അധ്യക്ഷ സ്ഥാനത്ത് തുടരണം എന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. ഇന്നു വൈകിട്ട് ഗുജറാത്തിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പുതിയ നേതാവിനെ തെരഞ്ഞെടുത്ത ശേഷമാകും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News