Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:02 am

Menu

Published on January 8, 2015 at 4:28 pm

വിദേശത്തുള്ള ഇന്ത്യക്കാരോട് നാട്ടിലേക്ക് തിരികെ വരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

narendra-modis-call-to-return-indians-abroad

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാരോട് നാട്ടിലേക്ക് തിരികെ വരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഉദ്ഘാടനം ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. രാജ്യത്തേക്ക് തിരികെ വന്ന് പുതിയ അവസരങ്ങള്‍ മുതലെടുക്കാനാണ് മോദി വിദേശ ഇന്ത്യക്കാരെ തിരികെ വിളിച്ചത്. ലോകരാഷ്ട്രങ്ങള്‍ക്കു മുന്‍പില്‍ ഇന്ത്യയുടെ പ്രതിഭ തെളിഞ്ഞിരിക്കുന്നുവെന്നും, ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ കഴിവ് ഉപയോഗിക്കുകയാണെന്നും മോദി പറഞ്ഞു.ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നടക്കുന്ന സമ്മേളനത്തില്‍ 58 രാജ്യങ്ങളില്‍നിന്നുള്ള 4000 ത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.ഇന്ന് നിരവധി അവസരങ്ങള്‍ രാജ്യത്ത് പ്രവാസികളെ കാത്തിരിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, നമാമിഗംഗ പദ്ധതി, തൊഴില്‍ നൈപുണ്യ വികസനം തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News