Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 20, 2025 6:50 pm

Menu

Published on April 14, 2014 at 1:11 pm

മോദിയുടെ ഭാര്യയ്ക്ക് ഭാരതരത്‌ന നല്‍കണമെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്

narendra-modis-wife-should-be-awarded-bharat-ratna

ഗുവഹാത്തി: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ ഭാര്യയ്ക്ക് ഭാരതരത്‌ന നല്‍കണമെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്.ത്യാഗത്തിന്റെയും യാതനയുടെയും പര്യായമായ യശോദ ബെന്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെയൊട്ടാകെ പ്രതീകമാണെന്നും അവര്‍ സഹിച്ച ത്യാഗത്തിന് ഭരതരത്‌ന വരെ നല്‍കണമെന്ന് ആവശ്യപ്പെട്ട് അടുത്ത പത്ത് ദിവസത്തിനുള്ളില്‍ താന്‍ കത്തെഴുതുമെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തരുണ്‍ ഗോഗോയ് പറഞ്ഞു.അവരുടെ ത്യാഗത്തിന് മുന്നില്‍ താന്‍ 100 തവണ സല്യൂട്ട് ചെയ്യുമെന്നും യശോദ ബെന്‍ ഇന്ത്യന്‍ സ്ത്രീയുടെ പ്രതിനിധിയാണ് തരുണ്‍ ഗോഗോയ് പറഞ്ഞു.നിശബ്ദമായി വേദന സഹിച്ച യശോദ ബെന്‍ യഥാര്‍ത്ഥത്തില്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് വരെ അര്‍ഹയാണെന്നും അദ്ദേഹം പറഞ്ഞു.കുറഞ്ഞപക്ഷം ഭാരതരത്‌നയെങ്കിലും നല്‍കണം തരുണ്‍ ഗോഗോയ് പറഞ്ഞു.ഡോദര മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോഴാണ് താന്‍ വിവാഹിതനാണെന്ന കാര്യം മോദി ആദ്യമായി വ്യക്തമാക്കിയത്. മോദിയുടെ വിവാഹ വാര്‍ത്ത പുറത്തുവന്നതിനു പുറമെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News