Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനുഷ്യന്റെ ചൊവ്വാ യാത്രയുടെ മുന്നോടിയായി നാസ പുതിയ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു. ഒരു വർഷത്തെ പരീക്ഷണത്തിന്റെ ഭാഗമായി മൂന്നു പുരുഷൻമാരെയും മൂന്നു സ്ത്രീകളെയും പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലേക്കു മാറ്റി. ചൊവ്വയിലെ അന്തരീക്ഷത്തിനു സമാനമായ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഹവായിയില്‍ നിര്‍ജീവമായി കിടക്കുന്ന അഗ്നിപര്‍വ്വതത്തിനു സമീപമാണ് ചൊവ്വാ യാത്രയ്ക്ക് തിരിക്കുന്നവർക്കായി ഒരു വർഷത്തെ പരീക്ഷണതാമസം ഒരുക്കിയിരിക്കുന്നത്. ആറംഗ സംഘത്തിലുള്ളവരെല്ലാം വിവിധ മേഖലയില്‍ നിന്നുള്ളവരാണ്.
താമസത്തിനായി ഇരുപത് അടി ഉയരമുള്ള കൂടാരമാണ് ഒരുക്കിയിരിക്കുന്നത്. ഓരോരുത്തര്‍ക്കും കട്ടിലും മേശയും സാങ്കേതിക ഉപകരങ്ങളും നൽകിയിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ ഭക്ഷണപദാര്‍ഥങ്ങളാണ് കഴിക്കാൻ നൽകുന്നത്.ബഹിരാകാശ യാത്രയ്ക്കുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ കൂടാരത്തിൽ താമസിക്കുന്നത്. കൂടാരത്തിനകത്ത് മറ്റുജീവജാലങ്ങൾ ഒന്നുമില്ല.
Leave a Reply