Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:48 am

Menu

Published on April 13, 2015 at 10:49 am

2045 ഓടെ ഭൂമിക്ക് പുറത്തെ ജീവന്റെ സാന്നിധ്യം കണ്ടെത്താനാകുമെന്ന് നാസ

nasa-says-it-will-discover-extraterrestrial-life-by-2045

വാഷിങ്ടണ്‍:  2045 ഓടെ  ഭൂമിക്ക് പുറത്ത് ജീവന്‍ കണ്ടെത്താന്‍ കഴിയുമെന്ന് നാസ.ഭൂമിയ്ക്ക് പുറത്ത് ജീവനുണ്ടെന്ന് കാലങ്ങള്‍ക്ക് മുമ്പേ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കത്തക്ക വിധത്തിലുളള ഒരു തെളിവുകളും ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ ഇതിന് ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നാണ് നാസയുടെ വിശദീകരണം.ബഹിരാകാശത്തെ വാസയോഗ്യമായ സ്ഥലങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ നാസയിലെ ചീഫ് സയന്റിസ്റ്റ് എലന്‍ സ്‌റ്റോഫനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘പത്ത് കൊല്ലത്തിനുളളില്‍ തന്നെ ഗ്രഹാന്തര ജീവികളുണ്ടെന്നതിന് ശക്തമായ തെളിവ് ലഭിക്കുമെന്നാണ് സ്‌റ്റോഫൻ പറയുന്നത്.എവിടെ, എങ്ങനെയാണ് തിരയേണ്ടതെന്ന് നമുക്കറിയാം.സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലക്ഷ്യത്തിലേക്ക് നേരായ ദിശയിലൂടെ തന്നെയാണ് ശാസ്ത്രസമൂഹം മുന്നേറുന്നതെന്നും സ്റ്റോഫന്‍ പറഞ്ഞു.എന്നാല്‍ അന്യഗ്രഹ ജീവികളെന്നത് മനുഷ്യര്‍ തന്നെയാകണമെന്നില്ലെന്നും സൂക്ഷ്മ ജീവികള്‍ വരെയാകാമെന്നും സ്‌റ്റോഫന്‍ വ്യക്തമാക്കി. ഭൂമിക്ക് പുറത്തുള്ള ജീവസാന്നിധ്യം കണ്ടെത്താനുള്ള ശാസ്ത്രസമൂഹത്തിന്റെ യാത്രയ്ക്ക് കാലങ്ങളോളം പഴക്കമുണ്ട്. ഭൂമിക്ക് സമീപമുള്ള ഗ്രഹങ്ങളില്‍ ജീവന് അനുകൂലമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് 2045 ഓടെ ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുമെന്ന് നാസ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News