Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടൺ : ചൊവ്വയിൽ ജലസാന്നിധ്യമുണ്ടെന്ന് നാസയുടെ കണ്ടെത്തൽ.ഇത് തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ജലത്തിന്റെ ഉറവിടമേതെന്ന് കണ്ടെത്താനായിട്ടില്ല. നാസയുടെ എം.ആര്‍. ഒ ഉപഗ്രഹമാണ് ചൊവ്വാ പര്യവേക്ഷണ ചരിത്രത്തിലെ നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. ഇതോടെ ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടെന്ന വാദത്തിനു കൂടുതൽ ബലം നൽകുന്നുജലസാന്നിധ്യ മുണ്ടെങ്കിൽ മാത്രം കാണപ്പെടുന്ന ലവണാംശത്തിന്റെ അടയാളങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.ഗ്രഹത്തിലെ ഭൂമധ്യരേഖയോട് ചേര്‍ന്ന ഭാഗങ്ങളില്‍ പാറകള്‍ക്കിടയിലൂടെ ലവണജലം ഒഴുകിയത് മൂലം ചാലുകള്‍ രൂപപ്പെട്ടിട്ടുണ്ട്.വേനല്‍ കാലങ്ങളില്‍ ഈ ചാലുകള്‍ കാണുന്നുണ്ടെങ്കിലും താപനില കുറയുമ്പോള്‍ ഇത് അപ്രത്യക്ഷമാകുകയും ചെയ്യുന്നതായും പഠനം പറയുന്നു. ചെറിയ നീർച്ചാലുകൾ ഒഴുന്ന ദൃശ്യങ്ങളും നാസ പുറത്തു വിട്ട ചിത്രങ്ങളിൽ കാണാം. അഗാധ ഗർത്തങ്ങളും പർവതങ്ങളും വലിയ പാറക്കെട്ടുകൾ പോലുള്ള വസ്തുക്കളും കാണാം. ഇവിടെയാണ് ചെറിയ നീർച്ചാലുകളുടെ അടയാളങ്ങളുള്ളത്.ചൊവ്വയിലിപ്പോഴും ജലത്തിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട് അവിടെ ജീവന്റെ തുടിപ്പ് ഉണ്ടാകാമെന്നാണ് നാസ പറയുന്നത്. അങ്ങനെയെങ്കില്‍, കെട്ടുകഥകളെ ശരിവച്ച് ഭൂമിക്ക് പുറത്ത് ആദ്യമായി ജീവന്‍റെ സാന്നിധ്യം കണ്ടെത്തുന്ന നാള്‍ വീദൂരമാകില്ല.
Leave a Reply