Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:04 am

Menu

Published on September 27, 2014 at 10:22 am

ചൊവ്വയിൽ അന്യഗ്രഹ ജീവികളുടെ ‘ട്രാഫിക്ക് സിഗ്‌നൽ കണ്ടെത്തി..!!

nasas-curiosity-clicks-picture-of-a-traffic-signal-on-mars

ന്യൂയോർക്ക്: ചൊവ്വയിൽ അന്യഗ്രഹ ജീവികളുടെ ‘ട്രാഫിക്ക് സിഗ്‌നൽ കണ്ടെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട ദൃശങ്ങളിൽ നിന്ന് ചൊവ്വയിൽ ട്രാഫിക്ക് സിഗ്നലിന്റെ സാദൃശ്യത്തിലുളള വസ്തു കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഒരു ബ്രിട്ടീഷുകാരൻ രംഗത്തെത്തുകയായിരുന്നു. ചൊവ്വാ പര്യവേഷണത്തിനിടെ നാസയുടെ ക്യൂരിയോസിറ്റി പേടകം പകർത്തിയ ചിത്രത്തിൽ നിന്നാണ് ട്രാഫിക് സിഗ്നലിന് സമാനമായ രൂപം ഇയാൾ കണ്ടെടുത്തത്. അന്യഗ്രഹ ജീവികളേക്കുറിച്ച് വർഷങ്ങളായി ഗവേഷണം നടത്തുന്ന ജോസഫ് വെറ്റാണ് അവകാശം വാദം ഉന്നയിച്ച് രംഗത്തെത്തിയത്. നാസ പുറത്തുവിടുന്ന ചിത്രങ്ങൾ താൻ സ്ഥിരമായി നിരീഷിക്കാറുണ്ടെന്നും അതുകൊണ്ടാണ് തനിക്ക് ഇത് കണ്ടെത്താൻ സാധിച്ചതെന്നും വെറ്റ് പറഞ്ഞു.എന്നാൽ ഇക്കാര്യത്തിൽ നാസയുടെയോ ശാസ്ത്രലോകത്തിന്റെയോ സ്ഥിരീകരണമോ മറ്റ് പ്രതികരണങ്ങളോ ഉണ്ടായിട്ടില്ല. ഒരു തമാശ എന്ന നിലയിലാണ് ലോക മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

mars

Loading...

Leave a Reply

Your email address will not be published.

More News